നിക്ഷേപകർ ജാഗ്രതയിൽ. ഇന്നലെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സൂചികകൾ നേരിയ നേട്ടത്തോടെ ആദ്യ വ്യാപാരം തുടങ്ങി. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: തിങ്കളാഴ്ചത്തെ ഇടിവിനൊടുവിൽ ആഭ്യന്തര വിപണി ഇന്നത്തെ ആദ്യ വ്യാപാരത്തിൽ നേരിയ പുരോഗതി കാണിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് സൂചിക 70.13 പോയിന്റ് ഉയർന്ന് 61,694.28 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 0346 ജിഎംടിയിൽ 0.14 ശതമാനം ഉയർന്ന് 18,354.85 ൽ വ്യാപാരം ആരംഭിച്ചു.
ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.03 ശതമാനം ഇടിഞ്ഞു.സ്‌മോൾക്യാപ് സൂചികയും ഇന്ന് ഇടിവിലാണ്. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഓട്ടോ സൂചിക 0.5 ശതമാനം ഉയർന്നു. എഫ്എംസിജി, റിയാലിറ്റി സൂചികകൾ ഇടിഞ്ഞു.
undefined
റീട്ടെയിൽ പണപ്പെരുപ്പം സെപ്റ്റംബറിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.41 ശതമാനത്തിൽ ആയിരുന്നു, അതിൽ നിന്നും ഒക്ടോബ റിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനമായി കുറഞ്ഞു എന്ന കണക്കുകൾ ഇന്നലെ പുറത്തുവന്നു. ഇതോടെ വലിയ തോതിലുള്ള പലിശ നിരക്ക് വർദ്ധന ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില്ലറ പണപ്പെരുപ്പത്തെയാണ് ധനനയ യോഗത്തിൽ നിരക്ക് വർധനയ്ക്ക് പരിഗണിക്കുന്നത്.
നിഫ്റ്റിയിൽ ഇന്ന്, ഒഎൻജിസി, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ഹീറോ മോട്ടോകോർപ്പ്, ദിവിസ് ലാബ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. കോൾ ഇന്ത്യ, ഗ്രാസിം ഇൻഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, ഐടിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നീ ഓഹരികൾ നഷ്ടത്തിലുമാണ്.
കൂടാതെ, രാജ്യത്ത് ഉത്സവ സീസൺ അവസാനിച്ചതിന് ശേഷം 1,000-ലധികം ബിസിനസുകൾ അവരുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, അവരിൽ ഭൂരിഭാഗവും ലാഭത്തിലാണ് എന്നുള്ളത് ആഗോള മാന്ദ്യ സൂചനകൾക്കിടയിലും ആശ്വാസമായി.