Share Market Live: നിക്ഷേപകർ ജാഗ്രതയിൽ; സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു

By Web Team  |  First Published Nov 14, 2022, 11:04 AM IST

ആദ്യ വ്യാപാരത്തിൽ ജാഗ്രത പുലർത്തി വിപണി. എൽഐസി ഓഹരികൾ  7 ശതമാനം ഉയർന്നു.നേട്ടത്തിലുള്ള മറ്റ് ഓഹരികൾ അറിയാം
 


മുംബൈ: കഴിഞ്ഞ ആഴ്ചയിലെ അവസാന ദിവസത്തിലെ ശക്തമായ മുന്നേറ്റത്തിനൊടുവിൽ ആഭ്യന്തര വിപണി ജാഗ്രതയോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 5.94 പോയിന്റ് അഥവാ 0.01% ഉയർന്ന് 61800.98 ലും നിഫ്റ്റി 12.60 പോയിന്റ് അല്ലെങ്കിൽ 0.07% ഉയർന്ന് 18362.30 ലും എത്തി. വിപണിയിൽ ഇന്ന് ഏകദേശം 1369 ഓഹരികൾ മുന്നേറ്റം നടത്തുന്നു. 947 ഓഹരികൾ നഷ്ടത്തിലാണ്.  149 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. 

 നിഫ്റ്റിയിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, എംഎം, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം,  ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ദിവിസ് ലാബ്സ്, എസ്ബിഐ, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 

Latest Videos

undefined

 ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ മുൻനിര സൂചികകളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.  മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം വരെ ഉയർന്നു.

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഫാർമ സൂചിക ഇന്ന് ഏറ്റവും ദുർബലമായി. ഒരു ശതമാനത്തിലധികമാണ് ഫാർമ സൂചിക ഇടിഞ്ഞത്.  മീഡിയ സൂചികയാണ് തൊട്ടടുത്തതായി വലിയ നഷ്ടം  നൽകിയത്. ഏകദേശം 2 ശതമാനം വരെ മീഡിയ സൂചിക ഇടിഞ്ഞു. അതേസമയം ഐടി സൂചിക  0.6 ശതമാനം വരെ ഉയർന്നു. 

വ്യക്തിഗത ഓഹരികളിൽ, രണ്ടാംപാദ ഫലം പുറത്ത് വന്നതോടെ എൽഐസി ഓഹരികൾ  7 ശതമാനം ഉയർന്നു.11 മടങ്ങ് ഉയർന്ന ലാഭമാണ് എൽഐസി നേടിയത്. അതേസമയം, രണ്ടാം പാദത്തിലെ ദുർബലമായ പ്രകടനത്തിൽ സീ എന്റർടൈൻമെന്റ് ഓഹരികൾ ഏകദേശം 4 ശതമാനം ഇടിഞ്ഞു. സീ എന്റർടൈൻമെന്റ് ലാഭത്തിൽ 58 ശതമാനം ഇടിവ് രേഖപ്പെടുത്തി 

click me!