Share Market Live : ആരംഭ നേട്ടത്തെ കൈവിട്ട് വിപണി; ഐടി ഓഹരികൾ കുതിക്കാനൊരുങ്ങുന്നു

By Web Team  |  First Published Jan 13, 2023, 11:09 AM IST

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം കുറഞ്ഞത് നിക്ഷേപകരുടെ ആശങ്ക നീക്കിയെങ്കിലും വിപണി നഷ്ടത്തിലാണ്. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 
 


മുംബൈ: ആഭ്യന്തര വിപണി ആരംഭ നേട്ടത്തെ കൈവിട്ടു. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽ സെൻസെക്‌സ് 217.9 പോയിന്റ് അല്ലെങ്കിൽ 0.4 ശതമാനം ഇടിഞ്ഞ് 59,740.2 എന്ന നിലയിലെത്തി. നിഫ്റ്റി 56.2 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം ഇടിഞ്ഞ് 17,802.1 ലേക്ക് താഴ്ന്നു. രണ്ട് സൂചികകളും 0.1 ശതമാനം ഉയർന്നായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഇവ ഇടിയുകയായിരുന്നു. ബിഎസ്ഇയിൽ 1,708 ഓഹരികൾ ഉയരുകയും 1,024 ഓഹരികൾ താഴുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം കുറഞ്ഞു, ഇതോടെ യു എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്കിലെ കുത്തനെയുള്ള വർധനയെക്കുറിച്ചുള്ള ചില ആശങ്കകൾ നീങ്ങി, കണക്കുകൾ പുറത്തുവന്നതിന് ശേഷം ആഗോള വിപണികൾ ശക്തിപ്രാപിച്ചു.

Latest Videos

undefined

നിഫ്റ്റിയിൽ തുല്യ അളവിൽ ഓഹരികൾ ശക്തിപ്പെടുകയും ദുർബലമാവുകയും ചെയ്തു. നിഫ്ടിയിൽ അൾട്രാടെക്, അദാനി എന്റർപ്രൈസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, പവർഗ്രിഡ്, എൻടിപിസി, യുപിഎൽ, ഒഎൻജിസി എന്നിവ 0.5 ശതമാനത്തിനും 0.8 ശതമാനത്തിനും ഇടയിൽ ഉയർന്ന നേട്ടത്തിലാണ്. മറുവശത്ത്, എച്ച്സിഎൽ ടെക്, ലാർസൻ ആൻഡ് ടൂബ്രോ, ഐഷർ, ടെക് മഹീന്ദ്ര, സൺ ഫാർമർ, അപ്പോളോ ഹോസ്പിറ്റൽസ്, റിലയൻസ് ഓഹരികൾ 0.8 ശതമാനത്തിനും 1.9 ശതമാനത്തിനും ഇടയിൽ താഴ്ന്നു.

ഡിസംബറിലെ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്ക് കീഴിലായി. ഇത് വലിയ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ ലഘൂകരിക്കുന്നു. കഴിഞ്ഞ മാസം ആർ‌ബി‌ഐ പ്രധാന വായ്പാ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തിയിരുന്നു. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ആർബിഐ ഗവർണർ പറഞ്ഞു. 

ആഭ്യന്തര വ്യാപാരത്തിൽ, ഐടി ഓഹരികൾ 0.8 ശതമാനം ഇടിഞ്ഞു, ഇൻഫോസിസ് ലിമിറ്റഡ് അതിന്റെ പുതുക്കിയ വരുമാന വളർച്ചാ പ്രവചനത്തെത്തുടർന്ന് 0.3 ശതമാനം ഇടിഞ്ഞു, മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിലെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം മുതൽ 16.5 ശതമാനം വരെ വരുമാന വളർച്ച പ്രതീക്ഷിക്കുന്നതായി ഇൻഫോസിസ് വ്യക്തമാക്കി. 
 

click me!