നിഫ്റ്റിയും സെൻസെക്‌സും ഇന്ന് നേരിയ പുരോഗതിയിൽ. നിക്ഷേപകർ ആശ്വാസത്തിലാണ്. സൂചികകൾ നേട്ടത്തിന്റെ പാതയിൽ. ഇന്ന് ലാഭം കൊയ്യുന്ന ഓഹരികൾ ഇവയാണ്
മുംബൈ: നഷ്ടത്തിന്റെ പാതയിൽ നിന്നും നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര വിപണി. ബിഎസ്ഇ സെൻസെക്സ് ഏകദേശം 200 പോയിന്റ് അഥവാ 0.39 ശതമാനം നേട്ടം കൈവരിച്ച് 57300ന് മുകളിൽ എത്തിയപ്പോൾ, എൻഎസ്ഇ നിഫ്റ്റി ഏകദേശം 30 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടമുണ്ടാക്കി 17000ന് മുകളിൽ വ്യാപാരം നടത്തി.
സെൻസെക്സിൽ ഇന്ന് എച്ച്‌സിഎൽ ടെക്, പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം, എൽ ആൻഡ് ടി, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ്, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികൾ സെൻസെക്‌സിൽ പിന്നിലാണ്.
Read Also: ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്
ആഭ്യന്തര വിപണി ഉയർന്നെങ്കിലും ഇന്ന് രാവിലത്തെ വ്യാപാരത്തിൽ മിക്ക ഏഷ്യൻ വിപണികളും നഷ്ടത്തിലായിരുന്നു. ജപ്പാന്റെ നിക്കി 225 0.2 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.23 ശതമാനവും ഇടിഞ്ഞു.
എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ, സ്റ്റെർലിംഗ്, വിൽസൺ റിന്യൂവബിൾ എനർജി, 7എൻആർ റീട്ടെയിൽ, ആർട്ട്‌സൺ എഞ്ചിനീയറിംഗ്, മംഗളം ഇൻഡസ്ട്രിയൽ ഫിനാൻസ്, മെഗാ നിർമാൻ ആൻഡ് ഇൻഡസ്ട്രീസ്, നാഷണൽ സ്റ്റാൻഡേർഡ് (ഇന്ത്യ), എൻഎക്‌സ്‌ടിഡിജിറ്റൽ, സനത്‌നഗർ എന്റർപ്രൈസസ്, സ്റ്റാൻഡേർഡ് ക്യാപിറ്റൽ മാർക്കറ്റ്‌സ്, യാഷ് കെമെക്‌സ് എന്നിവയുടെ ത്രൈമാസ വരുമാനം ഇന്ന് പ്രഖ്യാപിക്കും. അതിനാൽ ഈ ഓഹരികൾ ഇന്ന് വിപണിയിൽ മുന്നേറ്റം നടത്തുന്നുണ്ട്.
Read Also: രൂപ വീണ്ടും വീണു; ഡോളറിനെതിരെ ഏറ്റവും താഴ്ന്ന നിരക്കിൽ
റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞ രൂപയെ പിന്തുണയ്ക്കുന്നതിനായി റിസർവ് ബാങ്ക് ഇന്ന് ഡോളർ വിൽക്കാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്നലെ 82.3225 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം