Share Market Live: പിടിച്ചു നിൽക്കാനാകാതെ സൂചികകൾ തളർന്നു; മുന്നേറിയ ഓഹരികൾ ഇവയാണ്

By Web Team  |  First Published Aug 12, 2022, 10:39 AM IST

ഓഹരി വിപണി ഇന്ന് ഇടിഞ്ഞു. രൂപയുടെ വിനിമയ നിരക്കും താഴ്ന്നു. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ അറിയാം 


മുംബൈ: ആഗോള സൂചികകൾ സമ്മിശ്ര പ്രതികരണം കാഴ്ചവെക്കവേ ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 68.30 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 59264.30ലും നിഫ്റ്റി 19.20 പോയിന്റ് അഥവാ 0.11 ശതമാനം താഴ്ന്ന് 17639.80ലും വ്യാപാരം ആരംഭിച്ചു. നിഫ്റ്റി സ്‌മോൾക്യാപ്, നിഫ്റ്റി മിഡ്‌ക്യാപ് സൂചികകൾ 0.2 ശതമാനം വരെ ഉയർന്നു. 

മേഖലാതലത്തിൽ നിഫ്റ്റി റിയൽറ്റിയും നിഫ്റ്റി മെറ്റലും നേട്ടമുണ്ടാക്കി. നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ എന്നിവ നഷ്ടത്തിലായിരുന്നു. പവർ ഗ്രിഡ്, എൻ‌ടി‌പി‌സി, ടാറ്റ സ്റ്റീൽ, എസ്‌ബി‌ഐ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്.  മാരുതി, നെസ്‌ലെ ഇന്ത്യ, ടെക് മഹീന്ദ്ര നഷ്ടം നേരിടുന്നു. 

Latest Videos

undefined

Read Also: വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റു; സ്വർണവിലയിൽ കുതിപ്പ്

ഇന്നലത്തെ വിനിമയ നിരക്കായ  79.63 നേക്കാൾ താഴ്ന്ന് 79.66 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. 

ഒഎൻജിസി, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ, അപ്പോളോ ഹോസ്പിറ്റൽസ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികൾ പിന്നിലാണ്. 

Read Also: ഇഡ്ഡ്ലിയും ദോശയും ഇനി സ്വപ്നങ്ങളിൽ മാത്രം; ഉഴുന്ന് പരിപ്പിന്റെ വില കത്തിക്കയറുന്നു

സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ജൂലൈയിലെ റീട്ടെയിൽ പണപ്പെരുപ്പ കണക്ക് ഇന്ന് വൈകിട്ട് 5.30ന് പുറത്തുവിടും. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ചില പ്രധാന ഇനങ്ങളുടെ വിലകൾ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തുന്നതിനാൽ,  ജൂലൈയിൽ റീട്ടെയിൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ട്. ജൂണിൽ പണപ്പെരുപ്പ നിരക്ക് മെയ് മാസത്തിലെ 7.04 ശതമാനത്തെ അപേക്ഷിച്ച് 7.01 ശതമാനമായി കുറഞ്ഞു. ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ പണപ്പെരുപ്പ പ്രവചനം കഴിഞ്ഞയാഴ്ച ധനനയ യോഗത്തിന് ശേഷം ആർബിഐ 7.4 ശതമാനത്തിൽ നിന്ന് 7.1 ശതമാനമാക്കി താഴ്ത്തി.

click me!