Share Market Live: പണപ്പെരുപ്പ കണക്കറിയാൻ നിക്ഷേപകർ; വിപണിയിൽ ഉണർവ്

By Web Team  |  First Published Jan 12, 2023, 10:49 AM IST

യുഎസ് പണപ്പെരുപ്പ ഡാറ്റ ഇന്നെത്തും. ശുഭാപ്തിവിശ്വാസത്തോടെ നിക്ഷേപകർ. വിപണി നഷ്ടത്തെ മറികടന്നു. ഐടി ഓഹരികൾ കുതിക്കുന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 
 


മുംബൈ: യു എസ് ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനയെ കുറിച്ച് സൂചന നൽകുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയ്ക്കായി നിക്ഷേപകർ ശുഭാപ്തിവിശ്വാസത്തോടെ കാത്തിരുന്നതിനാൽ വ്യാഴാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു.

മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വ്യാപാരം പുനരാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ നേട്ടത്തോടെയും മുന്നേറുന്നു. സെൻസെക്‌സ് 92.98 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 60,198.48 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിൽ 30 ഓഹരികൾ മുന്നേറുകയും 19 ഓഹരികൾ ഇടിയുകയും ചെയ്തു. ഒരു ഓഹരി മാറ്റമില്ലാതെ തുടർന്നു. 

Latest Videos

undefined

നിഫ്റ്റിയിൽ ഇന്ന്  എച്ച്‌സിഎൽ ടെക്‌നോളജീസ്, ടൈറ്റൻ, ഗ്രാസിം ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബിപിസിഎൽ, ദിവീസ് ലബോറട്ടറീസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

ആഭ്യന്തര വ്യാപാരത്തിൽ, മുൻനിര ഐടി സ്ഥാപനങ്ങളായ ഇൻഫോസിസ് ലിമിറ്റഡും എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡും യഥാക്രമം 0.7 ശതമാനം, 1.5 ശതമാനം വീതം ഉയർന്നു. ഐടി ഓഹരികൾ മൊത്തത്തിൽ 0.72 ശതമാനം ഉയർന്നു.

യുഎസ് ഡിസംബറിലെ പണപ്പെരുപ്പ കണക്ക് ഇന്ന് പുറത്ത് വിട്ടേക്കും. പണപ്പെരുപ്പം 7.1 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറയുമെന്ന് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നു.  പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ഇന്ത്യൻ സെൻട്രൽ ബാങ്ക് തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

നിഫ്റ്റിയിലെ മുന്നേറ്റത്തിന്റെ ആദ്യകാല സൂചകമായ സിംഗപ്പൂർ ആസ്ഥാനമായുള്ള എസ്ജിഎക്സ് നിഫ്റ്റി ഇന്ത്യൻ ഓഹരി വിപണികൾ തുറക്കുന്നതിന് മുന്നോടിയായി മുന്നേറ്റത്തോടെയാണ് വ്യാപാരം നടത്തിയത്. 

click me!