ആഹ്ളാദ തിമിർപ്പിൽ നിക്ഷേപകർ. 1,000 പോയിന്റ് ഉയർന്ന് സെൻസെക്സ് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. എല്ലാ മേഖലകളും മുന്നേറുന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ശക്തമായ ആഗോള സൂചനകൾക്കിടയിലും ദുർബലമായ ഡോളറിനുമിടയിൽ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര സൂചികകൾ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 250 പോയിൻറ് ഉയർന്ന് 18,300 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചതെങ്കിൽ സെൻസെക്സ് 1,000 പോയിൻറിലധികം അഥവാ 1.45 ശതമാനം ഉയർന്ന് 61,491.88ലും വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഉള്ളത്.
ആദ്യ വ്യാപാരത്തിൽ സെൻസെക്‌സിൽ ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ ഉയർന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നതോടെ ബ്രോഡർ മാർക്കറ്റുകളും ഉയർന്നു. എല്ലാ മേഖലകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടി സൂചികയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മൂന്ന് ശതമാനത്തിലധികം നിഫ്റ്റി ഐടി സൂചിക ഉയർന്നു.
undefined
ALSO READ: കഴിഞ്ഞ 2 വർഷത്തിനിടെ 55,575 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; 719 പേർ അറസ്റ്റിൽ.
23-23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റ നഷ്ടം 251 കോടി രൂപയായി കുറഞ്ഞതിനെത്തുടർന്ന് വ്യക്തിഗത ഓഹരികളിൽ, സോമാറ്റോയുടെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്നു. അതേസമയം, അദാനി ഗ്രീനിന്റെ ഓഹരികൾ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കമ്പനിയുടെ ഏകീകൃത ലാഭം 49 ശതമാനം ഉയർന്ന് 149 കോടി രൂപയിലെത്തി.
യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 7 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപ 80.71 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
മറ്റു വിപണി പരിശോധിക്കുമ്പോൾ, മെയിൻലാൻഡ് ചൈന ഓഹരികൾ 2.1 ശതമാനം ഉയർന്നു. ഹോങ്കോംഗ് ഓഹരികൾ 6.5 ശതമാനവും ഉയർന്നു.