സെൻസെക്‌സും നിഫ്റ്റിയും താഴേക്ക്. സൂചികകൾ ഇടിയുന്നു. ആദ്യ വ്യാപാരത്തിൽ നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറിലധികം ഇടിഞ്ഞ് 18,100 ലും ബിഎസ്ഇ സെൻസെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് 61,000 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന്
ഏകദേശം 935 ഓഹരികൾ മുന്നേറ്റം നടത്തുന്നു, 1035 ഓഹരികൾ ഇടിഞ്ഞു, 139 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ഇന്ന് സിപ്ല, ദിവിസ് ലാബ്‌സ്, എച്ച്‌യുഎൽ, ഭാരതി എയർടെൽ, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്‌സ്, അൾട്രാടെക് സിമന്റ് ന്നീ ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 5 ശതമാനം ഇടിഞ്ഞു
undefined
നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകളും ഒരുപോലെ ഇടിഞ്ഞു. അതേസമയം വോളാറ്റിലിറ്റി ഗേജ്, ഇന്ത്യ വിഐഎക്സ് 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. മേഖലകൾ എംപരിശോധിക്കുമ്പോൾ, നിഫ്റ്റി ഫാർമ സൂചിക ഒഴികെ, എല്ലാ മേഖലകളും ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ സൂചികയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. ഒരു ശതമാനത്തിലധികം ഇടിവാണ് ഓട്ടോ സൂചികയിൽ ഉണ്ടായത്.
വ്യക്തിഗത ഓഹരികളിൽ, ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ ഏകദേശം 4 ശതമാനത്തോളം ഇടിഞ്ഞു. സ്പെസിഫൈഡ് അണ്ടർടേക്കിംഗ് ഓഫ് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഓഫർ ഫോർ സെയിൽ വഴി കമ്പനിയുടെ ഒരു ശതമാനത്തിലധികം ഓഹരികൾ വിൽക്കാൻ സർക്കാർ ആരംഭിച്ചതിന് ശേഷമാണു ഓഹരികളിൽ ഇടിവുണ്ടായത്.
കറൻസി വിപണിയിൽ വ്യാപാരം ആരംഭിക്കുമ്പോൾ. ഇന്ത്യൻ രൂപ 20 പൈസ താഴ്ന്ന് ഡോളറിന് 81.63 എന്ന നിലയിലാണ്.