Share Market Live: വിപണിയിൽ നേട്ടം, നിക്ഷേപകർ ആശ്വാസത്തിൽ; നിഫ്റ്റി 18,200 കടന്നു

By Web Team  |  First Published Nov 9, 2022, 11:19 AM IST

നിക്ഷേപകർ സന്തോഷത്തിൽ. ഇന്നലെ വിപണി അവധിയായിരുന്നു. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു 


മുംബൈ: ശക്തമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ആദ്യ വ്യാപാരത്തിൽ ഉയർന്നു. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 50 സൂചിക 0.23 ശതമാനം ഉയർന്ന് 18,244.45 ലെത്തി, ബിഎസ്ഇ സെൻസെക്സ് 0.24 ശതമാനം ഉയർന്ന് 61,333.74 എന്ന നിലയിലെത്തി. വിപണിയിൽ ഇന്ന് ഏകദേശം 1564 ഓഹരികൾ മുന്നേറ്റം നടത്തുന്നു. 665 ഓഹരികൾ ഇടിഞ്ഞു.  160 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. 

കോൾ ഇന്ത്യ, നെസ്‌ലെ ഇന്ത്യ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്‌സ്, അദാനി പോർട്ട്‌സ് എന്നീ ഓഹരികൾ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, ദിവിസ് ലാബ്‌സ്, ടെക് മഹീന്ദ്ര, എച്ച്‌യുഎൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

Latest Videos

undefined

നിഫ്റ്റി സ്‌മോൾക്യാപ്പ്, നിഫ്റ്റി മിഡ്‌ക്യാപ് സൂചികകൾ ഒരു ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകൾ താഴ്ന്നു. മേഖലകളിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഒരു ശതമാനം വരെ നേട്ടമുണ്ടാക്കിയതോടെ എല്ലാ മേഖലകളും നേട്ടത്തിനും നഷ്ടത്തിനും ഇടയിൽ ചാഞ്ചാടി.

ഇന്നലെ ഗുരുനാനക് ജയന്തിയുടെ ഭാഗമായി അവധിയായതിനാൽ ഇക്വിറ്റി, കറൻസി, ചരക്ക് വിപണികൾ അടച്ചിട്ടിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 186.64 കോടി രൂപയായി കുറഞ്ഞതിനെത്തുടർന്ന് വ്യക്തിഗത ഓഹരികളിൽ, പിബി ഫിൻ‌ടെക്കിന്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു. കമ്പനിയുടെ അറ്റാദായം വർഷം തോറും 83.3 ശതമാനം ഉയർന്ന് 50.37 കോടി രൂപയായതിന് ശേഷം BLS ഇന്റർനാഷണലിന്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു. 

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 55 പൈസ ഉയർന്ന് 81.36 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നവംബർ എട്ടിന് ഗുരുനാനാക് ജയന്തി പ്രമാണിച്ച് കറൻസി മാർക്കറ്റ് അടച്ചിരുന്നു. തിങ്കളാഴ്ച്ച ഡോളറിനെതിരെ 81.91 ന് എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്.  
 

click me!