ഏഷ്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 60,000 പോയിന്റ് എന്ന നില തിരിച്ചുപിടിച്ചു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
മുംബൈ: യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ റെക്കോർഡ് പലിശ നിരക്ക് വർദ്ധനയും ഒപ്പം യുഎസ് വിപണിയിൽ കൂടുതൽ അയവും വന്നതോടെ ഡോളറിന്റെ മൂല്യം കുറഞ്ഞു. ഇതോടെ ഏഷ്യൻ ഓഹരി വിപണികളിൽ മുന്നേറ്റം ഉണ്ടായി. കഴിഞ്ഞ സെഷനിൽ നിന്ന് ഇക്വിറ്റി ബെഞ്ച്മാർക്കുകൾ നേട്ടമുണ്ടാക്കിയതിനാൽ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 60,000 പോയിന്റ് എന്ന നില തിരിച്ചുപിടിച്ചു. സെൻസെക്‌സ് സൂചിക 300 പോയിന്റ് ഉയർന്ന് 60,001.66 പോയിന്റിൽ വ്യാപാരം ആരംഭിച്ചു.
Read Also: സ്വർണവില കുതിക്കുന്നു; രണ്ട് ദിവസംകൊണ്ട് ഉയർന്നത് 280 രൂപ!
undefined
ഇക്വിറ്റികളിലെ കുതിപ്പ്, ബിഎസ്‌ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം 2,82,79,904.31 കോടി രൂപയിലേക്ക് എത്തിക്കാൻ സഹായിച്ചു. നിക്ഷേപകരുടെ സമ്പത്തും വെള്ളിയാഴ്ച 1.8 ലക്ഷം കോടി രൂപയായി ഉയർന്നു. നിഫ്റ്റി സൂചിക 127.2 പോയിന്റ് ഉയർന്ന് 17,925.95 ൽ എത്തി.
ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് സെൻസെക്‌സിൽ നിന്ന് മികച്ച നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവ നഷ്ടം നേരിടുന്നു.
Read Also: നിക്ഷേപകർക്ക് ഓണ സമ്മാനം; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ഈ ബാങ്ക്
നിഫ്റ്റി ബാങ്ക് സൂചിക 0.9 ശതമാനവും നിഫ്റ്റി മെറ്റൽ സൂചിക 1.4 ശതമാനവും ഉയർന്നു. അരിയുടെ കയറ്റുമതി രാജ്യം നിയമവിരുദ്ധമാക്കുകയും വിവിധ ഗ്രേഡുകളുടെ വിൽപനയ്ക്ക് 20 ശതമാനം കയറ്റുമതി നികുതി ചുമത്തുകയും ചെയ്തതോടെ ധാന്യ ഉൽപ്പാദകരുടെ നിക്ഷേപം കുറഞ്ഞു.
ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക 0.4 ശതമാനവും ജപ്പാനിലെ നിക്കി 0.3 ശതമാനവും ചൈനയിലെ ബ്ലൂ ചിപ്‌സ് 0.2 ശതമാനവും ഉയർന്നു.