ഗുരുനാനക് ജയന്തിയുടെ ഭാഗമായി ഓഹരി വിപണി ഇന്ന് അടഞ്ഞു കിടക്കും. വൈകുന്നേരം 5 മണിക്ക് ചരക്ക് വിപണി വ്യാപാരം നടത്തും
മുംബൈ: രാജ്യത്തെ ഓഹരി വിപണി ഇന്ന് പ്രവർത്തിക്കില്ല. ഗുരുനാനക് ജയന്തിയുടെ ഭാഗമായാണ് രാജ്യത്തെ ഇക്വിറ്റി, കറൻസി, ചരക്ക് വിപണികൾ അടച്ചിടുന്നത്. ഇക്വിറ്റി, കറൻസി വിപണികൾ 2022 നവംബർ 9 ബുധനാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ, ചരക്ക് വിപണികൾ ഇന്ന് വൈകുന്നേരം 5 മണിക്ക് സായാഹ്ന ട്രേഡിംഗ് സെഷനിൽ പുനരാരംഭിക്കും.
ചരക്ക് വിപണി സാധരണ രണ്ട് സെഷനുകളിലായാണ് വ്യാപാരം നടത്തുന്നത്. ആദ്യത്തേത് - രാവിലെ 9:00 മുതൽ 5:00 വരെയും രണ്ടാമത്തേത് വൈകുന്നേരം 5:00 മുതൽ 11:30/11:55 വരെയും. ആദ്യ സെഷനിൽ വിപണി അടഞ്ഞു കിടക്കുമെങ്കിലും രണ്ടാം സെഷനിൽ ഇന്ന് തുറന്ന് പ്രവർത്തിക്കും
undefined
യു എസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധിപ്പിച്ചപ്പോൾ വിപണി ചാഞ്ചാടിയിരുന്നെങ്കിലും ഈ ആഴ്ചയിലെ ആദ്യ വ്യാപാരത്തിൽ വിപണി നേട്ടത്തിലായിരുന്നു. തിങ്കളാഴ്ച, ബി എസ്ഇയിലെയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (എൻഎസ്ഇ) ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ അഥവാ തുടർച്ചയായ രണ്ടാം സെഷനിലും നേട്ടം തുടർന്നു. ബി എസ്ഇ സെൻസെക്‌സ് 234.79 പോയിന്റ് 0.39 ശതമാനം ഉയർന്ന് 61,185.15ലും നിഫ്റ്റി 85.65 പോയിന്റ് അഥവാ 0.47 ശതമാനം ഉയർന്ന് 18,202.80ലും എത്തി.
ഒക്ടോബർ 3 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ത്യൻ രൂപ. ഇന്നലെ 0.63 ശതമാനം മൂല്യം ഉയർന്നു. യു എസ് ഡോളറിനെതിരെ 81.92 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ദുർബലമായ അമേരിക്കൻ കറൻസിക്കും വിദേശ ഫണ്ട് ഒഴുക്കും രൂപയ്ക്ക് തുണയായി. ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ത്യൻ രൂപ.