Share Market Live: സൂചികകൾ വിറയ്ക്കുന്നു; സെൻസെക്സ് 400 പോയിന്റ് ഇടിഞ്ഞു

By Web Team  |  First Published Sep 7, 2022, 10:37 AM IST

വിപണിയിൽ ഇന്ന് സൂചികകൾ തളർന്നു. മേഖലകളെല്ലാം നഷ്ടം നേരിടുന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 


മുംബൈ: ദുർബലമായ ആഗോള സൂചികകൾക്കിടയിൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു.  മുൻനിര സൂചികകളായ നിഫ്റ്റി 100 പോയിന്റ് ഇടിഞ്ഞ് 17,550 ലെവലിലും ബിഎസ്ഇ സെൻസെക്സ് 400 പോയിന്റ് താഴ്ന്ന് 58,769 ലെവലിലും വ്യാപാരം ആരംഭിച്ചു.

Read Also: ഫെഡറൽ - കൊട്ടക് ലയനം; ഉറ്റുനോക്കി ഉപയോക്താക്കൾ, സത്യം ഇതെന്ന് ബാങ്കുകൾ

Latest Videos

undefined

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് എന്നിവ 0.2 ശതമാനം വരെ നേട്ടമുണ്ടാക്കി. ഭാരതി എയർടെൽ, ഇൻഡസ്‌ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി സൂചികകൾ താഴേക്ക് വീണപ്പോൾ എച്ച്‌യുഎൽ, ഡോ. റെഡ്ഡീസ്, നെസ്‌ലെ ഇന്ത്യ എന്നിവ വിപണിയിലെ  നഷ്ടം നികത്താൻ സഹായിച്ചു.

നിഫ്റ്റി ഐടി, നിഫ്റ്റി ബാങ്ക്, നിഫ്റ്റി റിയാലിറ്റി സൂചികകൾ വ്യാപാരത്തിൽ തകർന്നതോടെ എല്ലാ മേഖലകളും ഇടിഞ്ഞു.

മുൻനിര ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിലെ കോവിഡ് -19   നിയന്ത്രണങ്ങളും കൂടുതൽ പലിശനിരക്ക് വർദ്ധനയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായതിനാൽ ഇന്ന് എണ്ണ വില ഇടിഞ്ഞു.

Read Also: കാമ്പ കോളയ്ക്ക് ശേഷം റിലയൻസ് നോട്ടമിട്ടത് ഈ ബ്രാൻഡുകളെ; ഇഷ അംബാനിയുടെ പുതിയ തന്ത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിനം തുടർച്ചയായി സ്വർണവില ഉയർന്നതിന് ശേഷമാണു ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 15  രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4640 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. ഇന്ന് 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3835 രൂപയാണ്.

click me!