ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ. സൂചികകൾ ഉയർന്നു. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
മുംബൈ: രണ്ടാം ദിനവും നേട്ടത്തിലേക്ക് ഉയർന്ന ഓഹരി വിപണി. സെൻസെക്‌സും നിഫ്റ്റിയും ഏഷ്യൻ ഓഹരികളിൽ മികച്ച പ്രകടനം നടത്തി. ബിഎസ്ഇ സെൻസെക്‌സ് 320.69 പോയിന്റ് ഉയർന്ന് 59,566.67ലും എൻഎസ്ഇ നിഫ്റ്റി 98.85 പോയിന്റ് ഉയർന്ന് 17,764.65ലുമാണ് വ്യാപാരം ആരംഭിച്ചത്.
Read Also: എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ
undefined
വ്യക്തിഗത ഓഹരികൾ പരിശോധിക്കുമ്പോൾ, കാലിഫോർണിയ ആസ്ഥാനമായുള്ള സോളാർ എനർജി ടെക്‌നോളജി പ്രൊവൈഡറായ സെൻസ്‌ഹോക്കിന്റെ 79.4 ശതമാനം ഓഹരിക്ക് 32 മില്യൺ ഡോളർ നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ 1.1 ശതമാനം ഉയർന്നു. നിഫ്ടിയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ആണ്. അതിന്റെ ഓഹരി 2.5 ശതമാനം വരെ ഉയർന്നു.
സെൻസെക്‌സിൽ പവർ ഗ്രിഡ്, എൻടിപിസി, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റൻ, മാരുതി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു
അതേസമയം, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ, ടെക് മഹീന്ദ്ര, വിപ്രോ, സൺ ഫാർമ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ബജാജ് ഫിൻസെർവ് എന്നിവ നഷ്ടത്തിലാണ്.
Read Also: നന്ദി കാട്ടുമോ? ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയത് നാല് ബില്യൻ ഡോളർ സഹായം
യൂറോപ്പിൽ വർദ്ധിച്ചുവരുന്ന ഊർജ പ്രതിസന്ധിയുടെ ഫലമായി ഉയരുന്ന പണപ്പെരുപ്പം വിപണിയെ സ്വാധീനിക്കുന്നുണ്ട്. ചൈനയിലെ മാന്ദ്യവും വിപണിക്ക് തിരിച്ചടിയാണ്. കോവിഡ് ലോക്ക്ഡൗണുകൾ, ഭവന നിർമ്മാണ മാന്ദ്യം, വൈദ്യുതി ക്ഷാമം എന്നിവയാൽ ബുദ്ധിമുട്ടുകയാണ് ചൈനയുടെ സമ്പദ് വ്യവസ്ഥ. ചൈനയുടെ ഹാംഗ് സെങ് സൂചിക ഇന്ന് 0.2 ശതമാനം ഉയർന്നു, ജപ്പാന്റെ സൂചിക 0.47 ശതമാനം ഉയർന്നു. ജക്കാർത്ത കോമ്പോസിറ്റ് സൂചിക 0.8 ശതമാനം ഉയർന്ന് 7287.7 പോയിന്റിലെത്തി.
ഒക്ടോബറിൽ പ്രതിദിനം 100,000 ബാരൽ ഉൽപ്പാദനം കുറയ്ക്കാൻ ഒപെക് + രാജ്യങ്ങൾ തീരുമാനിച്ചതിന് ശേഷം ക്രൂഡ് വില ഉയർന്നു.
Read Also: ആരാണ് സൈറസ് മിസ്ത്രി? ടാറ്റയും മിസ്ത്രിയും പിരിഞ്ഞത് എന്തിന്?