Share Market Live: നിക്ഷേപകർ ജാഗ്രതയിൽ; വിപണി ദുർബലമായി

By Web Team  |  First Published Dec 2, 2022, 11:10 AM IST

സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. നിക്ഷേപകർ ജാഗ്രതയോടെ നീങ്ങുന്നു. നേട്ടം കൈവരിച്ച ഓഹരികൾ അറിയാം 


മുംബൈ: ആഭ്യന്തര വിപണി ഇന്ന് ദുർബലമായി. ഓഹരികൾ നഷ്ടം നേരിടുന്നു. വിപണിയിൽ ഇന്ന് പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 400 പോയിന്റ് താഴ്ന്ന് 62,884 ലും എൻഎസ്ഇ നിഫ്റ്റി 18,700 ലെവലിലും ആണ് വ്യാപാരം ആരംഭിച്ചത്.

വിശാലമായ വിപണികളിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ്പ്, സ്‌മോൾ ക്യാപ് സൂചികകൾ മുൻ‌നിര സൂചികകളെ മറികടക്കുകയും 0.3 ശതമാനം വീതം ഉയരുകയും ചെയ്തു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഓയിൽ & ഗ്യാസ്, റിയൽറ്റി, മെറ്റൽ, മീഡിയ സൂചികകൾ മാത്രമാണ് നേട്ടത്തിലുള്ളത്. ഓട്ടോ, ഫിനാൻഷ്യൽ എന്നിവയാണ് ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞത്. കാർലൈലിനും അഡ്വെൻറ് ഇന്റർനാഷണലിനും ഓഹരി വിൽപ്പനയ്ക്ക് ആർബിഐ സോപാധിക അനുമതി നൽകിയതിനെത്തുടർന്ന്, യെസ് ബാങ്ക് ഓഹരി 2 ശതമാനം ഉയർന്നു. 

Latest Videos

സിഎംഐഇയുടെ കണക്കുകൾ പ്രകാരം നവംബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 8 ശതമാനമായി ഉയർന്നു. ഫെഡറേഷന്റെ അടുത്ത നയ നടപടികളെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകിയേക്കാവുന്ന യുഎസ് തൊഴിൽ റിപ്പോർട്ട് എത്തുന്നതിനാൽ നിക്ഷേപകർ ജാഗ്രത പുലർത്തുന്നു  

click me!