Share Market Live: യു എസ് ഫെഡ് നിരക്ക് വർദ്ധന, നിക്ഷേപകർ ജാഗ്രതയിൽ; സൂചികകൾ ഇടിഞ്ഞു

By Web Team  |  First Published Nov 2, 2022, 10:48 AM IST

സെൻസെക്‌സും നിഫ്റ്റിയും ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. നിഫ്റ്റിയിൽ ബാങ്ക് ഓഹരികൾ നേട്ടത്തിലാണ്. മുന്നേറ്റം നടത്തുന്ന മറ്റ് ഓഹരികൾ അറിയാം 


മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനവിന് മുന്നോടിയായി ആഭ്യന്തര വിപണികൾ ചാഞ്ചാടി. എൻ‌എസ്‌ഇ നിഫ്റ്റി 50 20 പോയിന്റ് താഴ്ന്ന് 18,140 ലും ബിഎസ്‌ഇ സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞ് 61,000 ലെവലിലും എത്തി. പ്രധാന സൂചികകളായ എൻ‌എസ്‌ഇ നിഫ്റ്റി 20 പോയിൻറിലധികം ഇടിഞ്ഞ് 18,140 ന് താഴെ എത്തി. 

അതേസമയം നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ  0.2% വരെ ഉയർന്നതിനാൽ ബ്രോഡർ മാർക്കറ്റുകൾ നേരിയ തോതിൽ ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ, നിഫ്റ്റി എഫ്എംസിജി സൂചികകൾ 0.7 ശതമാനം വരെ മുന്നേറിയതോടെ എല്ലാ മേഖലാ സൂചികകളും നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിൽ ചാഞ്ചാടി. മറുവശത്ത്, നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികകൾ 0.4 ശതമാനം വരെ ഇടിഞ്ഞു.

Latest Videos

undefined

ALSO READ: 'ഇത് തന്റെ ഹൃദയം തകർക്കുന്നു'; പിരിച്ചുവിട്ട ജീവനക്കാരോട് ക്ഷമ ചോദിച്ച് ബൈജു രവീന്ദ്രൻ

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ നേട്ടത്തിന്റെ പിന്തുണയോടെ ബാങ്ക് നിഫ്റ്റി നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

വ്യക്തിഗത ഓഹരികളിൽ, എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ ഓഹരികൾ 13 ശതമാനം ഇടിഞ്ഞു. കൂടാതെ, 2023 സാമ്പത്തിക വർഷത്തിൽ അറ്റാദായം 228 ശതമാനം വർധിച്ച് 411.5 കോടി രൂപയായതിനെ തുടർന്ന് കർണാടക ബാങ്കിന്റെ ഓഹരികൾ 17 ശതമാനത്തിലധികം ഉയർന്നു. നിലവിലെ ഏറ്റവും ഉയർന്ന ത്രൈമാസ നിരക്കാണ് ഇത്. 

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ആദ്യ വ്യാപാരത്തിൽ ഉയർന്നു. 82.70 നായിരുന്നു ഇന്നലെ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വ്യാപാരം ആരംബിവഹിക്കുമ്പോൾ രൂപയുടെ മൂല്യം  82.65 എന്ന നിലയിലാണ് 
 

click me!