Share Market Live: നഷ്ടം നികത്താൻ വിപണി; സെൻസെക്‌സ് 342 പോയിന്റ് ഉയർന്നു

By Web Team  |  First Published Sep 2, 2022, 10:45 AM IST

നഷ്ട്ടങ്ങളെ തിരിച്ചുപിടിച്ച് ഓഹരി വിപണി. ഇന്ന് നേട്ടത്തിലാണ് വിപണി ആരംഭിച്ചത്. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 
 


മുംബൈ: നഷ്ട്ടങ്ങളെ തിരിച്ചുപിടിച്ച് ഓഹരി വിപണി. ഇന്ന് നേട്ടത്തിലാണ് വിപണി ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്‌സ് സൂചിക 342.07 പോയിന്റ് ഉയർന്ന് 59,108.66ലും, എൻഎസ്ഇ നിഫ്റ്റി-50 സൂചിക 101.05 പോയിന്റ് ഉയർന്ന് 17,643.85ലും എത്തി.

സെൻസെക്‌സിൽ ഇന്ന്, എൻടിപിസി, ഐടിസി, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ ആദ്യ വ്യാപാരത്തിൽ നേട്ടമുണ്ടാക്കി.

Latest Videos

undefined

Read Also: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ 5 ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം

അതേസമയം, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ പിന്നോക്കാവസ്ഥയിലാണ്.

ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് പുനരുപയോഗ ഊർജ പദ്ധതികൾക്കായി സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ പൊതുമേഖലാ ബിസിനസുകൾക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഒരു റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്, നിഫ്റ്റി എനർജി സൂചിക 0.8 ശതമാനം ഉയർന്നു, എൻടിപിസിയിൽ 3 ശതമാനം നേട്ടമുണ്ടായി.

ഇന്ന് സമ്മിശ്ര പ്രതികരണമാണ് ഏഷ്യൻ വിപണിയിൽ ഉണ്ടാകുന്നത്. പ്രാദേശിക ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്, 

 Read Also: നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

അതേസമയം എണ്ണ വില ഒറ്റരാത്രികൊണ്ട് 3 ശതമാനം ഇടിഞ്ഞു, എന്നാൽ ചൈനയിലെ കോവിഡ്-19 നിയന്ത്രണങ്ങളും ദുർബലമായ ആഗോള വളർച്ചയും ഡിമാൻഡിനെ ബാധിക്കുമെന്ന ഭയം നിലനിൽക്കുന്നുണ്ട്. 

നിഫ്റ്റി മിഡ്‌ക്യാപ്  നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ  0.7 ശതമാനം വരെ ഉയർന്നു. വ്യക്തിഗത ഓഹരികളിൽ, അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,290 രൂപയിലെത്തി.

കൂടാതെ, എൻ‌ടി‌പി‌സിയുടെ ഹരിത യൂണിറ്റിന് വേണ്ടിയുള്ള ന്യൂനപക്ഷ ഓഹരി വിൽപ്പനയ്‌ക്കായി സർക്കാർ നടത്തുന്ന ലേലത്തിന് കൂടുതൽ  ബിഡ്‌ഡുകൾ ലഭിച്ചതിനെത്തുടർന്ന് എൻ‌ടി‌പി‌സിയുടെ ഓഹരികൾ 3 ശതമാനം ഉയർന്നു.
 

click me!