Stock Market Today : ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നും നിരാശ; തിരിച്ചടി നേരിട്ട് സെൻസെക്സും നിഫ്റ്റിയും

By Web Team  |  First Published Feb 17, 2022, 4:57 PM IST

ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, റിലയൻസ് ഇന്റസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്ന് ഉയർന്നു


മുംബൈ: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ ഇന്നും വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 17300 ന് തൊട്ടുമുകളിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 104.67 പോയിന്റ് താഴ്ന്നു. 0.18 ശതമാനമാണ് നഷ്ടം. 57892.01 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 0.10 ശതമാനം താഴേക്ക് പോയി. 17.60 പോയിന്റ് ഇടിഞ്ഞ ദേശീയ ഓഹരി സൂചിക 17304.60 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരികളിൽ 1241 എണ്ണം ഇന്ന് നേട്ടമുണ്ടാക്കിയെങ്കിലുപം 2042 ഓഹരികളുടെ മൂല്യം ഇന്ന് ഇടിഞ്ഞത് തിരിച്ചടിയാണ്. 100 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായിട്ടില്ല. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമന്റ്, ഇന്റസ്ഇന്റ് ബാങ്ക്, യുപിഎൽ എന്നിവയാണ് നിഫ്റ്റിയിൽ ഇന്ന് കൂടുതൽ തിരിച്ചടി നേരിട്ടവ.

Latest Videos

undefined

ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, റിലയൻസ് ഇന്റസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്ന് ഉയർന്നു. മേഖലാ സൂചികകളിൽ ബാങ്കിങ് സെക്ടറി മാത്രം ഇന്ന് ഒരു ശതമാനം ഇടിവുണ്ടായി. പവർ സെക്ടർ ഓഹരികളുടെ മൂല്യം ഇന്ന് രണ്ട് ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഇന്നും തിരിച്ചടിച്ചത് റഷ്യ

ആഭ്യന്തര വിപണിയിൽ ഇന്നും നഷ്ടം നേരിടാൻ കാരണമായത് റഷ്യയുടെ സൈനിക നീക്കങ്ങൾ തന്നെയാണ്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ അതിർത്തിയിലെ റഷ്യയുടെ സൈനിക നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചതാണ് പ്രധാനമായും ബാധിച്ചത്. പുടിൻ ഭരണകൂടം അവകാശപ്പെടുന്നത് പോലെ യുക്രൈൻ അതിർത്തിയിലെ സൈനിക വിന്യാസം കുറയുകയല്ല, ഉയരുകയാണ് ചെയ്യുന്നതെന്നാണ് ഇന്ന് ലോകരാഷ്ട്രങ്ങൾ വ്യക്തമാക്കിയത്. ഇത് ഓഹരി വിപണിയിൽ കാര്യമായ ചലനങ്ങൾക്ക് കാരണമായി.

click me!