ഷെയര്‍ഖാനും ജീവനക്കാരെ പുറത്താക്കുന്നു, വിപണി മാന്ദ്യം മൂലമുളള പ്രതിസന്ധി കടുക്കുന്നു

By Web Team  |  First Published Oct 6, 2019, 6:00 PM IST

സെയില്‍സ്, സപ്പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടം കൂടുതല്‍. 


മുംബൈ: ബിഎന്‍പി പാരിബാസിന്‍റെ റീട്ടെയ്ല്‍ ബ്രോക്കിംഗ് ശാഖയായ ഷെയര്‍ഖാന്‍ 400 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ബ്രോക്കിംഗ് മേഖല ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതും വിപണിയിലെ പ്രതിസന്ധികള്‍ മൂലം വരുമാനം കുറഞ്ഞതുമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സെയില്‍സ്, സപ്പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടം കൂടുതല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 3,000 ത്തോളം ആളുകള്‍ ജോലി ചെയ്യുന്ന കമ്പനിയാണ് ഷെയര്‍ഖാന്‍. 

Latest Videos

click me!