ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം, നേട്ടം കൈവരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര

By Web Team  |  First Published Dec 16, 2020, 2:24 PM IST

ബി എസ് ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ അര ശതമാനം ഉയർന്നു. 
 


മുംബൈ: ബിഎസ്ഇ സെൻസെക്സ് 370 പോയിന്റ് അഥവാ 0.8 ശതമാനം ഉയർന്ന് 46,640 ലെവലിൽ എത്തി. വിശാലമായ നിഫ്റ്റി 50 സൂചിക 13,650 മാർക്ക് മറികടന്നു മുന്നേറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓ​ഹരികൾ മൂന്ന് ശതമാനം ഉയർന്ന് സെൻസെക്സിലെ നേട്ടക്കാരിൽ ഒന്നാമനായി. ഒഎൻജിസി (2% നേട്ടം), ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ (മൂന്ന് ഓഹരികളും 1% നേട്ടം) എന്നിവയാണ് മറ്റ് മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികൾ. 

നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റൽ സൂചികയുടെ നേതൃത്വത്തിലാണ് ഈ മുന്നേറ്റം, ഒരു ശതമാനമാണ് നേട്ടം. 

Latest Videos

വിശാലമായ വിപണികളിൽ, എസ് ആന്റ് പി ബി എസ് ഇ മിഡ് ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ അര ശതമാനം ഉയർന്നു. 

click me!