Stock Market : മുന്നേറ്റം തുടർന്ന് ഓഹരി സൂചികകൾ; സെൻസെക്സ് 672 പോയിന്റും നിഫ്റ്റി 179 പോയിന്റും ഉയർന്നു

By Web Team  |  First Published Jan 4, 2022, 4:22 PM IST

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും നേട്ടമുണ്ടാക്കി. 1.09 ശതമാനം താഴ്ന്ന സൺ ഫാർമയ്ക്ക് പുറമെ ഇന്ന് സെൻസെക്സിൽ അൾട്രാടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഡോ. റെഡ്ഡീസ് എന്നിവയും തിരിച്ചടി നേരിട്ടു


മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾ ചൊവ്വാഴ്ചയും ഉയർന്ന മുന്നേറ്റം തുടർന്നു. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്‌സ് 672 പോയിന്റ് (1.14 ശതമാനം) ഉയർന്ന് 59855ലും എൻഎസ്ഇ നിഫ്റ്റി 50 സൂചിക 179 പോയിന്റ് ഉയർന്ന് (1.02 ശതമാനം) 17805 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ക്ലോസിംഗ് ബെല്ലിൽ 1.15 ശതമാനം ഉയർന്ന് 36840 ൽ എത്തി. ബ്രോഡർ മാർക്കറ്റുകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. 

എങ്കിലും നിലവാരം കുറഞ്ഞപ്പോൾ ഇന്ത്യ വിഐഎക്സ് 2% താഴ്ന്നു. സെൻസെക്‌സിൽ 5.56 ശതമാനം മുന്നേറിയ എൻടിപിസിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർ ഗ്രിഡ്, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും നേട്ടമുണ്ടാക്കി. 1.09 ശതമാനം താഴ്ന്ന സൺ ഫാർമയ്ക്ക് പുറമെ ഇന്ന് സെൻസെക്സിൽ അൾട്രാടെക് സിമന്റ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഡോ. റെഡ്ഡീസ് എന്നിവയും തിരിച്ചടി നേരിട്ടു.

Latest Videos

undefined

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 74.56 എന്ന നിലയിലാണ്. മെറ്റലും ഫാർമയും ഒഴികെ, ബാങ്ക്, ഓയിൽ, ഗ്യാസ്, പവർ സൂചികകൾ 1-2 ശതമാനം ഉയർന്നതോടെ എല്ലാ മേഖലാ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക ഫ്ലാറ്റിലും സ്‌മോൾക്യാപ് സൂചിക 0.39 ശതമാനം നേട്ടത്തിലും അവസാനിച്ചു.

ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം വെറും രണ്ട് ട്രേഡിംഗ് സെഷനുകളിൽ 5.41 ലക്ഷം കോടി രൂപ ഉയർന്ന് 2,71,41,356.34 രൂപയായി. ബിഎസ്ഇയിൽ 1892 ഓഹരികൾ നേട്ടമുണ്ടാക്കി മുന്നേറിയപ്പോൾ 1492 ഓഹരികളുടെ മൂല്യം ഇന്ന് ഇടിഞ്ഞു.
 

click me!