Stock Market Live : നേട്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് പതിച്ച് വിപണി

By Web Team  |  First Published Jan 28, 2022, 5:10 PM IST

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.


കനത്ത വില്‍പന സമ്മര്‍ദ്ദം നേരിട്ട് വിപണി. കേന്ദ്ര ബജറ്റിന് മുന്നോടിയായി കരുതല്‍ നടപടിയിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് ഇന്ന് വിപണിക്ക് വെല്ലുവിളിയായത്. ബാങ്ക്, ഓട്ടോ ഓഹരികള്‍ക്കാണ് ഇന്ന് പ്രധാനമായും വെല്ലുവിളി നേരിട്ടത്. സെന്‍സെക്‌സ് 76.71 പോയന്റ് നഷ്ടത്തില്‍ 57,200ലാണ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ 800ലേറെ പോയിന്‍റെ ഉയര്‍ന്നശേഷമായിരുന്നു ഇത്. നിഫ്റ്റി 17,101.95 ലാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എന്‍ടിപിസി, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐടിസി, വിപ്രോ, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. 

Latest Videos

click me!