1295 ഓഹരികൾ ഇന്ന് രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. 750 ഓഹരികളുടെ മൂല്യമിടിഞ്ഞു. 71 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല
മുംബൈ: യുക്രൈൻ - റഷ്യ യുദ്ധഭീതിക്കിടെ ഇന്ന് നേട്ടത്തിൽ ആരംഭിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. രാവിലെ 9.16 ന് സെൻസെക്സ് 353.58 പോയിന്റ് ഉയർന്നു. 0.63 ശതമാനം നേട്ടത്തോടെ 56759.42 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 103.60 പോയിന്റ് നേട്ടത്തിൽ വ്യാപാരം തുടങ്ങി. 0.62 ശതമാനമാണ് നേട്ടം. 16946.40 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്.
1295 ഓഹരികൾ ഇന്ന് രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. 750 ഓഹരികളുടെ മൂല്യമിടിഞ്ഞു. 71 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഒഎൻജിസി, കോൾ ഇന്ത്യ, ടിസിഎസ്, വിപ്രോ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. സിപ്ല, ഐഷർ മോട്ടോർസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളുടെ മൂല്യമിടിഞ്ഞു.