ബിഎസ്ഇ മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.4 ശതമാനവും ഉയർന്നു.
മുംബൈ: റിയൽറ്റി, ഐടി ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ചവച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകളിൽ റെക്കോർഡ് മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് സൂചിക 53,159 ലെവലിൽ 255 പോയിൻറ് അഥവാ 0.48 ശതമാനം ഉയർന്നു. നിഫ്റ്റി 50 സൂചിക 15,924 മാർക്കിൽ 74 പോയിന്റ് അഥവാ 0.47 ശതമാനം ഉയർന്നു. നേരത്തെ വ്യാപാരത്തിൽ സെൻസെക്സ് 53,266 ലെവലിലേക്കും നിഫ്റ്റി 15,952 ലേക്കും ഉയർന്നിരുന്നു.
എച്ച്സിഎൽ ടെക് (അഞ്ച് ശതമാനത്തിലധികം നേട്ടം), എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, വിപ്രോ, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ഒഎൻജിസി (നാല് ശതമാനം ഇടിവ്), ഐഷർ മോട്ടോഴ്സ്, കോൾ ഇന്ത്യ , ഭാരതി എയർടെൽ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയിൽ ഇടിവ് രേഖപ്പെടുത്തി.
വിശാലമായ വിപണികളിൽ, ബിഎസ്ഇ മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.4 ശതമാനവും ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി റിയൽറ്റി സൂചിക 4.5 ശതമാനവും നിഫ്റ്റി ഐടി സൂചിക ഒരു ശതമാനവും ഉയർന്നു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona