ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് സെൻസെക്സ്, ഇന്നും റെക്കോർഡ് ക്ലോസിങ്; ഇൻഫോസിസിനും വിപ്രോയ്ക്കും നേട്ടം

By Web Team  |  First Published Oct 14, 2021, 9:24 PM IST

ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ ആവേശമായി. ആഗോള വിപണികളിലെ മാറ്റവും അനുകൂലമായതോടെ ഓഹരി വിപണി ഇന്ന് മുഴുവൻ നേട്ടത്തിലായിരുന്നു


മുംബൈ: ഇന്നും വിപണിയുടെ പ്രവർത്തനം അവസാനിച്ചപ്പോൾ ഓഹരി സൂചികകൾ ക്ലോസ് ചെയ്തത് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഇന്നത്തെ മുന്നേറ്റത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതാകട്ടെ ഐടി കമ്പനികളായ ഇൻഫോസിസും വിപ്രോയും. സെൻസെക്സ് 61000ത്തിന് മുകളിലും നിഫ്റ്റി 18300 ന് മുകളിലുമാണ് എത്തിനിൽക്കുന്നത്.

ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ ആവേശമായി. ആഗോള വിപണികളിലെ മാറ്റവും അനുകൂലമായതോടെ ഓഹരി വിപണി ഇന്ന് മുഴുവൻ നേട്ടത്തിലായിരുന്നു. ഇന്ന് സെൻസെക്‌സ് 568.90 പോയിന്റ് ഉയരത്തിൽ 61305.95 ലാണ് ക്ലോസ് ചെയ്തത്.

Latest Videos

undefined

അതേസമയം നിഫ്റ്റി 176.70 പോയന്റ് ഉയർന്ന് 18338.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസിനും വിപ്രോയ്ക്കും പുറമെ നേട്ടമുണ്ടാക്കിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി(11%)യും, അദാനി പോർട്‌സ്(7%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളുമാണ്. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കിയതാണ് ഇന്നത്തെ നിലയിലേക്ക് സൂചികകൾ ഉയരാൻ കാരണം.

പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾക്ക് പുറമെ ഇൻഫ്ര, ഐടി, റിയാൽറ്റി എന്നിവയും ഇന്ന് ഒരു ശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ  അര ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇയിൽ ലിസ്റ്റ്‌ ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 273 ലക്ഷം കോടി കടന്നതാണ് ഓഹരി വിപണിയിലെ മറ്റൊരു പ്രധാന വാർത്ത.

click me!