ആകെ ലിസ്റ്റഡ് ഓഹരികളിൽ 1736 എണ്ണവും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 439 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. രാവിലെ 9.15 ന് സെൻസെക്സ് 662.75 പോയിന്റ് നേട്ടത്തിലായിരുന്നു. 1.16 ശതമാനം നേട്ടത്തോടെ 57862.98 പോയിന്റിലാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. അതേസമയം നിഫ്റ്റി 199.50 പോയിന്റ് മുന്നേറി. 1.17 ശതമാനമായിരുന്നു നേട്ടം. 17301.50 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്.
ആകെ ലിസ്റ്റഡ് ഓഹരികളിൽ 1736 എണ്ണവും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 439 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 107 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഒഎൻജിസി, വിപ്രോ, ബ്രിട്ടാനിയ ഇന്റസ്ട്രീസ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവരാണ് ഇന്ന് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ പ്രമുഖർ. ലാർസൻ ആന്റ് ടർബോ, എൻടിപിസി തുടങ്ങിയ ഓഹരികൾ ഇന്ന് താഴോട്ട് പോയി.