ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 366.64 പോയിന്റ് നേട്ടമുണ്ടാക്കി. 0.64 ശതമാനം ഉയർന്ന് 57858.15 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്
മുംബൈ: തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ഇന്ന് വിപണിയിൽ വൻ തിരിച്ചുവരവ് നടത്തി ഓഹരി സൂചികകൾ. ഓട്ടോ, പവർ, ബാങ്കിംഗ് സെക്ടറുകളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് രക്ഷ തേടുകയായിരുന്നു ഇന്ന് ഇന്ത്യയുടെ ആഭ്യന്തര ഓഹരി വിപണികൾ.
ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 366.64 പോയിന്റ് നേട്ടമുണ്ടാക്കി. 0.64 ശതമാനം ഉയർന്ന് 57858.15 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 0.75 ശതമാനം ഉയർന്നു. 128.90 പോയിന്റ് മുന്നേറ്റത്തോടെ 17278.00 ലാണ് ദേശീയ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 1935 ഓഹരികൾ മൂല്യമുയർത്തിയപ്പോൾ 1330 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 84 ഓഹരികളുടെ മൂല്യത്തിൽ മാറ്റമില്ല.
undefined
മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക്, യുപിഎൽ എന്നിവ നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികളാണ്. വിപ്രോ, ബജാജ് ഫിൻസെർവ്, ടൈറ്റൻ കമ്പനി, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്.
ഐടി ഒഴികെ, പൊതുമേഖലാ ബാങ്ക്, പവർ, ഓട്ടോ, ബാങ്ക് തുടങ്ങിയ സെക്ടറുകളിൽ ഇന്ന് രണ്ട് മുതൽ നാല് ശതമാനം വരെ വളർച്ചയുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.8 ശതമാനം മുതൽ ഒരു ശതമാനം വരെയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.