സെൻസെക്സ് 300 പോയിന്റ് താഴേക്ക് പോയി: ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് ഓഹരികളിൽ നഷ്ടം

By Web Team  |  First Published Sep 17, 2020, 1:01 PM IST

ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, പവർഗ്രിഡ് ഓഹരികൾ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.


മുംബൈ: വ്യാഴാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ വിപണികൾ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 300 പോയിന്റ് കുറഞ്ഞ് 38,988 ലെവലിലേക്ക് എത്തി. നിഫ്റ്റി 50 സൂചിക 11,550 മാർക്കിന് താഴെയായി. ടാറ്റാ സ്റ്റീൽ, ബജാജ് ഫിൻസെർവ് (രണ്ടും 2% കുറഞ്ഞു) എന്നിവയാണ് സെൻസെക്സ് ഇടിവ് രേഖപ്പെ‌ടുത്തിയ ഓഹരികൾ. 

ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, പവർഗ്രിഡ് ഓഹരികൾ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.

Latest Videos

നിഫ്റ്റി സെക്ടറൽ സൂചികകളിലെ പ്രവണത വലിയ തോതിൽ നെഗറ്റീവ് ആയിരുന്നു, നിഫ്റ്റി മെറ്റൽ സൂചിക 1.8 ശതമാനം ഇടിഞ്ഞ് സമ്മർദ്ദം നേരിടുന്ന ഓഹരികളുടെ പട്ടികയിൽ മുന്നിലെത്തി. വിശാലമായ വിപണിയിൽ എസ് ആന്റ് പി ബി എസ് ഇ മിഡ് കാപ്പ്, സ്മോൾകാപ്പ് സൂചികകൾ ഫ്ലാറ്റ് ട്രേഡിം​ഗിലാണ്.

click me!