വീണ്ടും 40,000 മറികടന്ന് മുംബൈ ഓഹരി സൂചിക, പുതിയ ഉയരത്തിലേക്ക് കുതിച്ച് നിഫ്റ്റി

By Web Team  |  First Published Jun 3, 2019, 12:21 PM IST

ഇന്ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 61.20 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക്. 


മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ഉണര്‍വ് ദൃശ്യമായി. പകല്‍ 11.32 ഓടെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 300 പോയിന്‍റ് ഉയര്‍ന്ന് (0.76 ശതമാനം) 40,014 ലേക്കെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 87 പോയിന്‍റ് ഉയര്‍ന്ന് നേട്ടം 12,010 ലേക്ക് കയറി. 

ഇന്ന് ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 61.20 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക്. ജിഡിപി വളര്‍ച്ച നിരക്കില്‍ ഇന്ത്യ ചൈനയ്ക്ക് പിന്നിലായിപ്പോയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും ഇന്ന് വ്യാപാരത്തിന്‍റെ ഒരു ഘട്ടങ്ങളിലും അത്തരം ആശങ്കകള്‍ വിപണിയെ ബാധിച്ചില്ല. 

Latest Videos

ഏപ്രിലിലെ ഉയര്‍ന്ന വിലയില്‍ നിന്നും ബ്രന്‍റ് ക്രൂഡിന് വിലയില്‍ 20 ശതമാനത്തിന്‍റെ ഇടിവാണ് ജൂണ്‍ ആദ്യത്തോടെ ഉണ്ടായിരിക്കുന്നത്. ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്‍റ്സ്, ബ്രിട്ടാണിയ, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ 2.08 ശതമാനം മുതല്‍ 4.92 ശതമാനം നേട്ടത്തിലാണ്. സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

click me!