1000 പോയിന്റ് ഉയർന്ന് ബോംബെ ഓഹരി സൂചിക; ഏഷ്യൻ വിപണികളിൽ ഉണർവ്

By Web Team  |  First Published Mar 31, 2020, 5:22 PM IST

മേഖലാ സൂചികകളിൽ, ബി‌എസ്‌ഇ ഓയിൽ ആൻഡ് ഗ്യാസ് 8.2 ശതമാനം ഉയർന്നു.


മുംബൈ: ഇന്ത്യയിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച കേസുകൾ വർധിച്ചിട്ടും ചൈനയിൽ നിന്നുള്ള ഫാക്ടറി ഡാറ്റ, തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷ നിക്ഷേപകർക്ക് നൽകിയതിനെത്തുടർന്ന് ഇന്ത്യൻ ഓഹരികൾ ചൊവ്വാഴ്ച മുന്നേറ്റം പ്രകടിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികളിലും ഇന്ന് വ്യാപാരത്തിൽ ഉണർവുണ്ടായി.

സെൻസെക്സ് 1028 പോയിന്റ് ഉയർന്ന് (3.6 ശതമാനം) 29,468.49 എന്ന നിലയിലെത്തി. നിഫ്റ്റി 316.65 പോയിൻറ് അഥവാ 3.8 ശതമാനം ഉയർന്ന് 8,598 ൽ എത്തി.

Latest Videos

undefined

മേഖലാ സൂചികകളിൽ ബി‌എസ്‌ഇ ഓയിൽ ആൻഡ് ഗ്യാസ് 8.2 ശതമാനം ഉയർന്നു. ബി‌എസ്‌ഇ എനർജി 7.8 ശതമാനം ഉയർന്നു. ബി‌എസ്‌ഇ മെറ്റലും ബി‌എസ്‌ഇ എഫ്‌എം‌സിജിയും 5 ശതമാനം വീതം ഉയർന്നു.

ബി‌എസ്‌ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം തിങ്കളാഴ്ചത്തെ 109 ലക്ഷം കോടിയിൽ നിന്ന് 113 ലക്ഷം കോടിയായി ഉയർന്നു.

ക്രൂഡ് ഓയിൽ വില 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ എണ്ണ, വാതക ഓഹരികൾ ഉയർന്നു. എച്ച്പിസിഎൽ, ബിപിസിഎൽ ഓഹരികൾ 12-13 ശതമാനം ഉയർന്നു. ഐ‌ഒ‌സി, ഐ‌ജി‌എൽ ഒ‌എൻ‌ജി‌സി, ഗെയിൽ എന്നിവ 6-8 ശതമാനം ഉയർന്നു.

30 സെൻസെക്സ് ഷെയറുകളിൽ 25 എണ്ണം മികച്ച പ്രകടനം കാഴ്ചവച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!