'റെക്കോർഡ് പെർഫോമൻസുമായി' സെൻസെക്സും നിഫ്റ്റിയും: എണ്ണവില വീണ്ടും ഉയരുന്നു; ഡോളറിന്റെ മൂല്യത്തിൽ ഇടിവ്

By Web Team  |  First Published Nov 9, 2020, 6:42 PM IST

എല്ലാ സൂചികകളും മുന്നേറുകയും നിഫ്റ്റി മീഡിയ മാറ്റമില്ലാതെ തുടരുകയും ചെയ്തു.


വ്യാപാരത്തിൽ വൻ മുന്നേറ്റം തുടരുന്ന ബെഞ്ച്മാർക്ക് സൂചികകൾ 1.6 ശതമാനം ഉയർന്ന് തിങ്കളാഴ്ച റെക്കോർഡ് നിലവാരത്തിൽ എത്തി. ബിഎസ്ഇ സെൻസെക്സ് 704 പോയിൻറ് അഥവാ 1.68 ശതമാനം നേട്ടത്തോടെ 42,597 ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ-ഡേ ഡീലുകളിൽ സൂചിക 42,645.33 ലെവലിൽ വരെ എത്തിയിരുന്നു. എൻഎസ്ഇയുടെ നിഫ്റ്റി സൂചികയും മുമ്പത്തെ ഉയർന്ന നിരക്കായ 12,430.5 നെ മറികടന്ന് 12,461 ൽ എത്തി, 198 പോയിൻറ് അഥവാ 1.61 ശതമാനമാണ് വ്യാപാര നേട്ടം.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) എന്നിവയാണ് ഇന്നത്തെ സെൻസെക്സിന്റെ കുതിപ്പിന് പ്രധാന സംഭാവന നൽകിയത്. 30 ഓഹരികളിൽ 27 എണ്ണം മുന്നേറി, മൂന്ന് എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി.
 
എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക ഒരു ശതമാനം ഉയർന്ന് 15,560 ലെവലിലും എസ് ആന്റ് പി ബിഎസ്ഇ സ്മോൾക്യാപ്പ് 0.57 ശതമാനം ഉയർന്ന് 15,305 ലെവലിലും എത്തി.
 
എൻഎസ്ഇയിലെ മേഖലാ സൂചികകളിൽ, എല്ലാ സൂചികകളും മുന്നേറുകയും നിഫ്റ്റി മീഡിയ മാറ്റമില്ലാതെ തുടരുകയും ചെയ്തു.
 
ആ​ഗോള ട്രെൻഡ് !

Latest Videos

യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ കീഴിൽ അമേരിക്ക ആഗോള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെ‌ടുത്തുമെന്നും രാജ്യത്ത് കൂടുതൽ ധന ഉത്തേജനവും പ്രതീക്ഷിക്കുന്നതിനാൽ ഡോളർ ഇന്നും ദുർബലമായി തുടർന്നു.
 
എസ് ആന്റ് പി 500 ന്റെ ഇ-മിനി ഫ്യൂച്ചറുകൾ തിങ്കളാഴ്ച 1.4 ശതമാനത്തിലധികം ഉയർന്നു. ജപ്പാന് പുറത്തുള്ള ഏഷ്യാ പസഫിക് ഷെയറുകളുടെ എം എസ് സി ഐയുടെ വിശാലമായ സൂചിക 2018 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 1.3 ശതമാനം നേട്ടമുണ്ടാക്കി. യൂറോപ്യൻ ഓഹരികളും വ്യാപാരത്തിൽ അണിനിരന്നു.
 
ചരക്കുകളിൽ, എണ്ണവില രണ്ട് ശതമാനത്തിലധികം ഉയർന്നു, ബ്രെന്റ് ഫ്യൂച്ചേഴ്സ് ബാരലിന് 40 ഡോളറിലേക്ക് എത്തി.

click me!