"... അടിയന്തരമായി ചൈനയിൽ നിന്നുള്ള എഫ്‌പിഐകളുടെ പട്ടികയും ഹോങ്കോങ്ങിൽ നിന്നുള്ള എഫ്‌പിഐകളുടെ പട്ടികയും നൽകുക ..."
ചൈനയിൽ നിന്നോ ചൈനയിലൂടെയോ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വരുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ നൽകണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കസ്റ്റോഡിയൻമാർക്ക് നിർദ്ദേശം നൽകി.
നിലവിൽ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകന്റെ (എഫ്പിഐ) ആത്യന്തിക ഗുണഭോക്താവിനെക്കുറിച്ച് തുടർച്ചയായ ഇടവേളകളിലോ, സെബി ആവശ്യപ്പെടുമ്പോഴോ കസ്റ്റോഡിയന്മാർ റിപ്പോർട്ട് നൽകേണ്ടതുണ്ട്. എന്നാൽ, ചൈനീസ് എഫ്പിഐകളുടെ നിക്ഷേപങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾക്കായോ ചൈനീസ് നിക്ഷേപകൻ ഒരു ഗുണഭോക്താവായോ ഉള്ള നിക്ഷേപ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള പ്രത്യേക റിപ്പോർട്ട് തേടൽ വളരെ അപൂർവമാണ്.
ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള നിക്ഷേപങ്ങളുടെ സൂക്ഷ്മപരിശോധന റെഗുലേറ്റർ വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് നിക്ഷേപങ്ങളെ ഏത് രീതിയിൽ പരിഗണിക്കാമെന്നതിനെക്കുറിച്ച് സെബി സർക്കാരിൽ നിന്നുളള വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്ന് ഏപ്രിൽ 14 ന് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ചൈനയിൽ നിന്നും ഇന്ത്യയുടെ മറ്റ് അയൽ രാജ്യങ്ങളിൽ നിന്നും വരുന്ന പുതിയ എഫ്പിഐകളുടെ സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുക എന്നതായിരുന്നു സെബിയുടെ പ്രാരംഭ ലക്ഷ്യം, ഇപ്പോൾ നിലവിലുള്ള നിക്ഷേപങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരം നിക്ഷേപങ്ങളിൽ വിശദമായ അന്വേഷണം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അടിയന്തരമായി വേണം !
"... അടിയന്തരമായി ചൈനയിൽ നിന്നുള്ള എഫ്‌പിഐകളുടെ പട്ടികയും ഹോങ്കോങ്ങിൽ നിന്നുള്ള എഫ്‌പിഐകളുടെ പട്ടികയും നൽകുക ..." കസ്റ്റോഡിയൻമാരുമായുള്ള സെബിയുടെ ആശയവിനിമയത്തിൽ പറയുന്നു.
ലോകം കോവിഡ് -19 മഹാമാരിയുമായി പൊരുന്നതിനാൽ സൂചികകൾ സമ്പദ്‌വ്യവസ്ഥയിലുടനീളം കുത്തനെ ഇടിഞ്ഞു. ഇത് നിരവധി ബെൽവെതർ സ്റ്റോക്കുകളെ വിലകുറഞ്ഞതും ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് താങ്ങാനാകുന്നതുമാക്കി മാറ്റിയിട്ടുണ്ട്.
ഓപ്പൺ മാർക്കറ്റ് വാങ്ങലുകളിലൂടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) മാർച്ച് പാദത്തിൽ 0.8 ശതമാനത്തിൽ നിന്ന് 1.01 ശതമാനമായി ബാങ്കിന്റെ ഓഹരി വിഹിതം ഉയർത്തിയെന്ന് എച്ച്ഡിഎഫ്സി ലിമിറ്റഡ് ഞായറാഴ്ച പറഞ്ഞതിനെത്തുടർന്ന് സെബിയുടെ നടപടി. ഈ ഓഹരികളിൽ ചിലത് പ്രതികൂലമായി ബാധിക്കുമെന്ന് എന്ന് വിപണി നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏറ്റെടുക്കൽ, ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ ഉപയോഗിച്ച് വിദേശ പോർട്ട്ഫോളിയോ നിക്ഷേപമായാണ് (എഫ്പിഐ) ഇവ എത്തിയത്.
മൊത്തം 16 ചൈനീസ് എഫ്പിഐകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 1.1 ബില്യൺ ഡോളർ ടോപ്പ് ടയർ സ്റ്റോക്കുകളിൽ ഇവർ നിക്ഷേപിച്ചു. പ്രത്യക്ഷവും പരോക്ഷവുമായ (പ്രയോജനകരമായ ഉടമസ്ഥാവകാശം) റൂട്ടിലൂയുളള ചൈനയുടെ നിക്ഷേപത്തിന്റെ കൃത്യമായ നിലയെ സംബന്ധിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ല.
ആ ലിസ്റ്റിൽ ചൈന ഇല്ല...
ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന മികച്ച 10 അധികാരപരിധികൾ മാത്രമാണ് സെബിയും ഡിപ്പോസിറ്ററികളും ഇതുവരെ വെളിപ്പെടുത്തിയിട്ടുളളത്, എന്നാൽ, ചൈന അവയിലൊന്നും ഉൾപ്പെട്ടിട്ടില്ല.
ചൈനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള നിക്ഷേപങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്നത് പരമ്പരാഗതമായി ബുദ്ധിമുട്ടാണെന്ന് അസറ്റ് മാനേജർമാർ പറയുന്നു.
"മിക്ക അസറ്റ് മാനേജർമാരും ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളെ ബോധ്യപ്പെടുത്താനോ കടന്നുകയറാനോ വളരെ പ്രയാസമുള്ളതിനാൽ അധികം പരിഗണിക്കാറില്ല. അതിനാൽ ചൈനയിൽ നിന്നോ ജപ്പാനിൽ നിന്നോ ഉള്ള നിക്ഷേപങ്ങൾ ചെറുതോ ഇന്ത്യൻ അസറ്റ് മാനേജർമാർ ബ്രോക്കർ ചെയ്യാത്തതോ ആണ്" പേര് നിരസിക്കുന്നത് അദ്ദേഹം പറഞ്ഞു.
പിബിഒസി, സിഐഎഫ്എം ഏഷ്യ പസഫിക് ഫണ്ട്, ചൈന അന്താരാഷ്ട്ര ഫണ്ട് മാനേജ്മെന്റ്, ബെസ്റ്റ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് എന്നിവയാണ് ചൈനയിൽ നിന്നുളള പ്രധാന എഫ്പിഐകൾ. ഈ ഫണ്ടുകളിൽ ചിലത് യുഎസ് അധിഷ്ഠിത അസറ്റ് മാനേജർമാരുമായുള്ള സംയുക്ത സംരംഭങ്ങളാണ് താനും.
പിബിഒസിക്ക് ഒരു ലിസ്റ്റുചെയ്ത കമ്പനിയിൽ നിലവിൽ ഒരു ശതമാനത്തിലധികം ഓഹരിയുണ്ട്, അത് എച്ച്ഡിഎഫ്സി ലിമിറ്റഡാണ് ! ജെപി മോർഗൻ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുമായി സംയുക്ത സംരംഭമായി സിഎഫ്‌എം ഏഷ്യ പസഫിക് ഫണ്ട് ഇന്ത്യൻ ബാങ്കുകളിലും ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലുമായി മൊത്തം 13.5 ശതമാനം ഓഹരി നേടിയെടുത്തിട്ടുണ്ട്. ഒൻപത് കമ്പനികളിൽ ഇതിന്റെ വിഹിതം ഒരു ശതമാനത്തിന് മുകളിലാണ്, ഇത് സെബി ആവശ്യപ്പെട്ട റിപ്പോർട്ടിംഗ് പരിധിയിൽ വരുന്നവയാണ്.