പേടിഎം യുപിഐ വഴി ഇനിമുതൽ ഐപിഒയിൽ പങ്കെടുക്കാം: അം​ഗീകാരം നൽകി സെബി

By Web Team  |  First Published Mar 15, 2021, 6:31 PM IST

എൻപിസിഐ റിപ്പോർട്ട് അനുസരിച്ച് എല്ലാ യുപിഐ റമിറ്റർ ബാങ്കുകളെയും അപേക്ഷിച്ച് പേടിഎം പേയ്മെന്റ് ബാങ്ക് ഏറ്റവും കുറഞ്ഞ ‌ടെക്നിക്കൽ ഡിക്ലൈൻ നിരക്ക് ഉളളത് (0.02 ശതമാനം).  

മുംബൈ: പേടിഎം യുപിഐ ഹാൻഡിൽ വഴി ഐപിഒയ്ക്ക് അപേക്ഷാ സമർപ്പിക്കുന്നതിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗീകാരം നൽകി. ഐ പി ഒയ്ക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ അപേക്ഷകൾ സമർപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പേടിഎം പേയ്മെന്റ് ബാങ്ക് അറിയിച്ചു.

എൻപിസിഐ റിപ്പോർട്ട് അനുസരിച്ച് എല്ലാ യുപിഐ റമിറ്റർ ബാങ്കുകളെയും അപേക്ഷിച്ച് പേടിഎം പേയ്മെന്റ് ബാങ്ക് ഏറ്റവും കുറഞ്ഞ ‌ടെക്നിക്കൽ ഡിക്ലൈൻ നിരക്ക് ഉളളത് (0.02 ശതമാനം).  

Latest Videos

ഏത് സ്റ്റോക്ക് ബ്രോക്കറിലൂടെയും മൂലധന വിപണികളിൽ നിക്ഷേപം നടത്താൻ പേടിഎം യുപിഐ ഉപയോക്താക്കൾക്ക് സാധിക്കും. ഐപിഒയ്ക്ക് അപേക്ഷിക്കാനും ശക്തമായ സമ്പത്ത് പോർട്ട്ഫോളിയോ നിർമ്മിക്കാനും ഡിജിറ്റൽ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

click me!