വിനിമയ വിപണിയില്‍ ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് പ്രധാനമായും ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം.
മുംബൈ: ഡോളറിനെതിരെ വീണ്ടും ഇന്ത്യന്‍ നാണയത്തിന് മൂല്യത്തകര്‍ച്ച നേരിട്ടു. വ്യാപാരത്തിന്‍റെ ആദ്യമണിക്കൂറുകളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 22 പൈസയുടെ ഇടിവാണ് രൂപയ്ക്കുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.73 ലാണ്.
വിനിമയ വിപണിയില്‍ ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് പ്രധാനമായും ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. എന്നാല്‍, വിദേശ നിക്ഷേപം വരവ് വര്‍ധിച്ചതും ക്രൂഡ് ഓയില്‍ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നതും ഇന്ത്യന്‍ രൂപയെ വലിയ മൂല്യത്തകര്‍ച്ചയില്‍ നിന്ന് പ്രതിരോധിക്കുന്നുണ്ട്.
ഇന്നലെ 69.51 എന്ന താരതമ്യേന ഉയര്‍ന്ന നിരക്കിലായിരുന്നു ഡോളറിനെതിരെ രൂപ വ്യാപാരം അവസാനിച്ചത്. തിങ്കളാഴ്ച ഇന്ത്യന്‍ മൂലധന വിപണിയില്‍ ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ് 1,215.36 കോടി രൂപയാണ് നിക്ഷേപമെത്തിയത്. ഇന്നത്തെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 68.70 ഡോളറാണ്.