ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടം; കരുത്ത് കാട്ടി രൂപ

By Web Team  |  First Published Aug 30, 2022, 6:29 PM IST

രൂപയുടെ മൂല്യം ഉയർത്താൻ ആർബിഐ തയ്യാറാക്കുന്ന പദ്ധതികൾ എത്രത്തോളം വിജയിക്കും? രൂപയുടെ മൂല്യം ഇന്ന് ഒരു വർഷത്തിലെ ഏറ്റവും വലിയ ഏകദിന നേട്ടത്തിലേക്ക് 


മുംബൈ: പ്രാദേശിക ഓഹരികളിൽ വിദേശ നിക്ഷേപകരുടെ വരവ് വർദ്ധിച്ചതോടെ, ഇന്ന് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഒരു വർഷത്തിലെ ഏറ്റവും വലിയ ഏകദിന നേട്ടം കൈവരിച്ചു. 2021 ഓഗസ്റ്റ് 27 ന് ശേഷമുള്ള ഏറ്റവും മികച്ച ഉയർച്ചയാണ് രൂപ ഇന്ന് നേടിയത്. 

ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി 2.7 ശതമാനം ഉയർന്നു.  ഓഗസ്റ്റിൽ ആകെ ഏകദേശം 6 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപക ഒഴുക്ക് ഉണ്ടായതായാണ് റിപ്പോർട്ട്. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 

Latest Videos

undefined

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

രാജ്യത്തെ സെൻട്രൽ ബാങ്കിൽ നിന്നുള്ള പിന്തുണയ്‌ക്ക് പുറമേ, പണപ്പെരുപ്പ തോത് കുറയുന്നതും വിപണിയെ തുണയ്ക്കുന്നുണ്ട്. രൂപ ഇനിയും ഉയരുമെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 

കഴിഞ്ഞ സെഷനിൽ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിയുകയും 80 ന് മുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. രൂപയുടെ ഇടിവ് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  രംഗത്തെത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രൂപയുടെ മൂല്യം ഉയർന്നതെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

അതേസമയം, യുഎസ് ഫെഡറൽ റിസർവ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം രൂക്ഷമാകുമ്പോൾ പോലും ഉയർന്ന പലിശ നിരക്ക് തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ഏഷ്യൻ വിപണികളെ തളർത്തിയിരുന്നു. തുടർന്നു ഈ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ജാപ്പനീസ് യെൻ, ചൈനീസ് യുവാൻ തുടങ്ങിയ പ്രമുഖ ഏഷ്യൻ ഓഹരികൾ താഴേക്ക് പോയിരുന്നു.രൂപയുടെ മൂല്യം ഉയർത്താൻ ആർബിഐ തയ്യാറാക്കുന്ന പദ്ധതികൾ എത്രത്തോളം വിജയിക്കുന്നു എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.

click me!