പശ്ചിമേഷ്യയിലെ സംഘർഷം ഏഷ്യൻ വിപണികളെ പ്രതികൂലമായി ബാധിച്ചു.
മുംബൈ: ഓഹരിവിപണിയിൽ ഇന്ന് വ്യാപാര തകർച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെൻസെക്സ് 483 പോയിന്റ് നഷ്ടത്തിൽ 40,955 ലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 143 പോയിന്റ് നഷ്ടത്തിൽ 12,137 ലും വ്യാപാരം നടത്തുന്നു. ഐടി ഒഴികെയുള്ള മേഖലകളിൽ നഷ്ടം തുടരുകയാണ്. 260 ഓഹരികൾ നേട്ടത്തിലും 661 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 53 എണ്ണം മാറ്റമില്ലാതെയും തുടരുകയാണ്.
അദാനി പോർട്ട്സ്, ടിസിഎസ്, ഇൻഫോസിസ് ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. കരൂർ വൈശ്യ ബാങ്ക്, ബജാജ് ഫിനാൻസ്, എഷ്യൻ പെയിന്റ്സ് തുടങ്ങിയ കമ്പനി ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ഏഷ്യൻ വിപണികളെ പ്രതികൂലമായി ബാധിച്ചു. രൂപയുടെ മൂല്യത്തില്‍ ഇടിവ് പ്രകടമാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 21 പൈസ നഷ്ടത്തിൽ 72.01 എന്ന നിരക്കിലാണ് ഇന്ന് ഇന്ത്യൻ രൂപ.