ഒരു ലക്ഷം രൂപ ഒരു വർഷം കൊണ്ട് 12.29 ലക്ഷമായി; അമ്പരപ്പിക്കുന്ന നേട്ടം നൽകി ഈ ഓഹരി

By Web Team  |  First Published Jul 11, 2021, 9:47 PM IST

രു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് പരമാവധി എത്ര പലിശ അധികം ലഭിക്കും? അത് 12.29 ലക്ഷമായി മാറുമോ? ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ ഒരു ഓഹരിയിൽ നിക്ഷേപിച്ചവർക്ക് ഒറ്റ വർഷം കൊണ്ട് 1129 ശതമാനമാണ് റിട്ടേൺ ലഭിച്ചത്. 


മുംബൈ: ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് പരമാവധി എത്ര പലിശ അധികം ലഭിക്കും? അത് 12.29 ലക്ഷമായി മാറുമോ? ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ ഒരു ഓഹരിയിൽ നിക്ഷേപിച്ചവർക്ക് ഒറ്റ വർഷം കൊണ്ട് 1129 ശതമാനമാണ് റിട്ടേൺ ലഭിച്ചത്. 

ടാറ്റാ ടെലി സർവീസസ് മഹാരാഷ്ട്ര ലിമിറ്റഡാണ്  ആ ഭാഗ്യനേട്ടം നൽകിയ കമ്പനി. 2020 ജൂൺ ഒൻപതിന് 3.82 രൂപയായിരുന്ന ടാറ്റ ടെലിസർവീസസിന്റെ ഓഹരി വില വെള്ളിയാഴ്ച 46.95 രൂപയായാണ് ഉയർന്നത്. അതായത് ഒരു വർഷം മുൻപ് ഒരു ലക്ഷം രൂപയുടെ ഓഹരി വാങ്ങിയവരുടെ പക്കലുള്ള ഓഹരിയുടെ
ഇന്നത്തെ മൂല്യം 12.29 ലക്ഷമായി മാറി.

Latest Videos

undefined

ഈ വർഷം ആദ്യം മുതൽ ഇതുവരെ കമ്പനിയുടെ ഓഹരികളിൽ 489 ശതമാനം വർധനവാണ് ഉണ്ടായത്. ഒരൊറ്റ മാസത്തിനിടെ 113 ശതമാനമാണ് വർധന. കമ്പനിയുടെ 74.36 ശതമാനം ഓഹരിയാണ് പ്രമോട്ടർമാരുടെ പക്കലുള്ളത്. പബ്ലിക് ഷെയർഹോൾഡർമാരുടെ പക്കൽ 25.64 ശതമാനം ഓഹരിയുണ്ട്. ഇതേ കാലത്ത് ഭാരതി എയർടെലിന്റെ ഓഹരി വിലയിൽ 6.56 ശതമാനം ഇടിവുണ്ടായി.

മറ്റൊരു കോംപറ്റീറ്ററായ വൊഡഫോൺ ഐഡിയയുടെ വില 5.23 ശതമാനം ഇടിഞ്ഞു. എംടിഎൻഎല്ലിന്റെ വില 90.1 ശതമാനം ഉയർന്നു. റിലയൻസ് കമ്യൂണിക്കേഷൻസിന്റെ വില 42.41 ശതമാനം ഉയർന്നു.

click me!