പ്രവചനങ്ങളെ എല്ലാം ആർഐഎൽ അട്ടിമറിച്ചിരിക്കുകയാണിപ്പോൾ.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഓഹരി മാർച്ചിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 76 ശതമാനം ഉയർന്നു. കമ്പനിയുടെ ഓഹരികൾ ഇപ്പോൾ 10 വലിയ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശരാശരി ടാർഗെറ്റ് വിലയേക്കാൾ മുന്നിലാണ്. ഈ ബ്രോക്കറേജ് സ്ഥാപനങ്ങൾ അടുത്ത മാസങ്ങളിൽ ആർഐഎൽ സ്റ്റോക്കിന്റെ ടാർഗറ്റ് വില ഏകദേശം 10% കുറച്ചിരുന്നു. എന്നാൽ, അത്തരം പ്രവചനങ്ങളെ എല്ലാം ആർഐഎൽ അട്ടിമറിച്ചിരിക്കുകയാണിപ്പോൾ.
2017 ൽ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ തുടങ്ങി, തുടർന്ന് സ്റ്റോക്കുകളിൽ സമ്മർദ്ദം വർധിക്കുമെന്നും തളർച്ച ഉണ്ടാകുമെന്നും പ്രവചനങ്ങളുണ്ടായി. എന്നാൽ, എട്ട് മാസത്തിനുള്ളിൽ സ്റ്റോക്ക് 80% ഉയർന്നു. പ്രായോഗികമായി പരന്ന ഒരു സ്റ്റോക്കിന് ഇത് വളരെ അസാധാരണമായിരുന്നു.
undefined
കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ശുദ്ധീകരണ, പെട്രോകെമിക്കൽസ് ബിസിനസുകൾക്ക് കുറഞ്ഞ മൂല്യം കണക്കാക്കിക്കൊണ്ട് മാതൃ കമ്പനിയായ ആർഐഎല്ലിന്റെ ടാർഗറ്റ് വില കുറയ്ക്കുമ്പോൾ, മറുഭാഗത്ത് ജിയോയുടെ ധനസമാഹരണ സ്റ്റോക്കിലുള്ള താൽപ്പര്യം വീണ്ടും ജ്വലിപ്പിച്ചു. ആർഐഎൽ വൻ നേട്ടവും കൊയ്തു.
Read also: ആപ്പിള്‍ ചൈനയില്‍ നിന്ന് 20 ശതമാനം നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നതായി സൂചന