നാൾക്കുനാൾ വളർന്ന് മുകേഷ് അംബാനിയുടെ റിലയൻസ്; 3 മാസത്തെ ലാഭം 20539 കോടി, 38 ശതമാനം വർധന

By Web Team  |  First Published Jan 22, 2022, 9:34 PM IST

കമ്പനിയുടെ വരുമാനം 54 ശതമാനം വർധിച്ച് 1.9 ലക്ഷം കോടി രൂപയായി. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പ്രവർത്തന ലാഭം 30% ഉയർന്ന് 33,886 കോടി രൂപയിലെത്തി


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ സെപ്തംബർ - ഡിസംബർ കാലത്തെ ലാഭത്തിൽ വൻ വർധന. 38 ശതമാനമാണ് ലാഭത്തിലുണ്ടായ വർധന. 20,539 കോടി രൂപയാണ് ലാഭം. അമേരിക്കയിലെ ഷെയ്ൽ ബിസിനസിന്റെ വിൽപ്പനയും ബിസിനസ് രംഗത്ത് പ്രവർത്തനങ്ങളിലൂടെയുള്ള നേട്ടവുമാണ് ഇതിന് കാരണം. 2872 കോടിയാണ് ഷെയ്ൽ വിൽപ്പനയിൽ നിന്ന് മാത്രം നേടിയത്. 

കമ്പനിയുടെ വരുമാനം 54 ശതമാനം വർധിച്ച് 1.9 ലക്ഷം കോടി രൂപയായി. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പ്രവർത്തന ലാഭം 30% ഉയർന്ന് 33,886 കോടി രൂപയിലെത്തി. ജിയോ ഡിജിറ്റൽ പ്രവർത്തന ലാഭം 14 ശതമാനം ഉയർന്ന് 10230 കോടി രൂപയായി. ജിയോയുടെ ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 151 രൂപയായി തുടർന്നു. 2016-ൽ വിപണിയിലെത്തിയ ജിയോയ്ക്ക് 421 ദശലക്ഷം ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് ജിയോ പ്രീപെയ്‌ഡ് നിരക്കുകൾ വർധിപ്പിച്ചിരുന്നു.

Latest Videos

റീട്ടെയിൽ ബിസിനസിന്റെ പ്രവർത്തന ലാഭം 24 ശതമാനം ഉയർന്ന് 3835 കോടി രൂപയായി. നടപ്പ് സാമ്പത്തിക വർഷത്തിൽ റിലയൻസ് ഇന്റസ്ട്രീസിന്റെ പ്രവർത്തന ലാഭത്തിന്റെ 42 ശതമാനം ഉപഭോക്തൃ ബിസിനസ്സുകളായ ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിൽ നിന്നാണ്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും കാരണം പെട്രോളിയം ബിസിനസിൽ നിന്നുള്ള പ്രവർത്തന ലാഭം 39 ശതമാനം വർധിച്ച് 13530 കോടി രൂപയായി.

click me!