വൻ കുതിപ്പ്: റിലയൻസിന്റെ വിപണി മൂല്യം 15 ലക്ഷം കോടിക്ക് മുകളിൽ

By Web Team  |  First Published Sep 4, 2021, 3:03 PM IST

കഴിഞ്ഞ 30 ദിവസത്തിനിടെ റിലയന്‍സ് ഓഹരി വിലയില്‍ 15 ശതമാനത്തിന്റെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു.
 


മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 15 ലക്ഷം കോടി മറികടന്നു. ഓഹരി വിപണിയില്‍ വ്യാപാരത്തിനിടെ റിലയന്‍സ് ഓഹരികള്‍ ഒരു ഘട്ടത്തില്‍ 2,394.30 രൂപ വരെ ഉയര്‍ന്നു. ഒടുവില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ റിലയന്‍സ് ഓഹരികള്‍ 94.60 രൂപ നേട്ടത്തോടെ അഥവാ 4.12 ശതമാനം ഉയരത്തില്‍ 2,388.25 രൂപയില്‍ എത്തി. 

കമ്പനിയുടെ വിപണി മൂല്യം നിലവിൽ 15.41 ലക്ഷം കോടി രൂപയാണ്. 2020 സെപ്റ്റംബര്‍ 16 ലെ 2,368.80 രൂപ എന്ന നിലവാരമാണ് റിലയന്‍സ് ഇന്നലെ മറികടന്നത്. ഹരിത ഊര്‍ജ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനവും ജിയോഫോണ്‍ നെക്‌സ്റ്റ് സെപ്റ്റംബര്‍ പത്തിന് പുറത്തിറങ്ങുന്നതും ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കി. 

Latest Videos

undefined

കഴിഞ്ഞ 30 ദിവസത്തിനിടെ റിലയന്‍സ് ഓഹരി വിലയില്‍ 15 ശതമാനത്തിന്റെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!