ബിഎസ്‌ഇയിൽ ഇത് 5.87 ശതമാനം ഉയർന്ന് 684 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ദില്ലി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗിക പെയ്ഡ്-അപ്പ് റൈറ്റ്സ് ഇക്വിറ്റി ഓഹരികൾ ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ആദ്യ ഓഹരിക്ക് 684.90 രൂപയിൽ വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്ക് 646.05 രൂപയായിരുന്നു.
രാവിലെ 10:13 ലെ കണക്കുകൾ പ്രകാരം, എക്സ്ചേഞ്ചിൽ ഇത് 690.20 രൂപയായി ഉയർന്നു. 6.83 ശതമാനം ആണ് നേട്ടം. 30 ലക്ഷം ഭാഗിക പെയ്ഡ് അപ്പ് ഓഹരികളാണ് വ്യാപാരത്തിലുളളത്.
undefined
ബിഎസ്‌ഇയിൽ ഇത് 5.87 ശതമാനം ഉയർന്ന് 684 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 2.66 ലക്ഷം ഭാഗികമായി പെയ്ഡ് അപ്പ് ഇക്വിറ്റി ഷെയറുകളാണ് വ്യാപാരത്തിലുളളത്.
റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ എക്കാലത്തെയും വലിയ അവകാശ ഇഷ്യു 53,124 കോടി രൂപയായി ജൂൺ മൂന്നിന് നടന്നു. കഴിഞ്ഞയാഴ്ച നടന്ന ഇഷ്യുവിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1.59 തവണ ഓവർ സബ്‌സ്‌ക്രൈബുചെയ്തതിനാൽ 84,000 കോടി രൂപയുടെ ബിഡാണ് വിൽപ്പനയിൽ ലഭിച്ചത്.