ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്: ടെക് ഓഹരികളിൽ നഷ്ടം; പൊതുമേഖല ബാങ്ക് സൂചിക നേട്ടത്തിൽ

By Web Team  |  First Published Jun 28, 2021, 2:38 PM IST

നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ നിഫ്റ്റി മേഖലാ സൂചികകളിൽ ഭൂരിഭാഗവും നേട്ടത്തിലാണ്. 


മുംബൈ: ടെക് ഓഹരികളുടെയും സ്വകാര്യ ബാങ്ക് ഓഹരികളിലെയും ബലഹീനതകളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. 

എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 160 പോയിന്റ് ഇടിവോടെ 52,770 ലെവലിലും നിഫ്റ്റി 50 സൂചിക 15,850 മാർക്കിന് താഴെയുമായാണ് വ്യാപാരം നടക്കുന്നത്. ഡോ. റെഡ്ഡീസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് സെൻസെക്സ് നേട്ടക്കാരിൽ ഒന്നാമത്, ടൈറ്റൻ, ടിസിഎസ് എന്നിവയാണ് നഷ്ടം നേരിട്ടവ.

Latest Videos

undefined

നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ നിഫ്റ്റി മേഖലാ സൂചികകളിൽ ഭൂരിഭാഗവും നേട്ടത്തിലാണ്. 1.8 ശതമാനം നേട്ടത്തിലാണ് നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക. 

വിശാലമായ വിപണികളിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.1 ശതമാനവും 0.4 ശതമാനവും ഉയർന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!