നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് സൂചിക വിപണി നേട്ടങ്ങൾക്ക് നേതൃത്വം നൽകി.
മുംബൈ: ഏഷ്യൻ സൂചികകളിൽ നിന്നുള്ള പോസിറ്റീവ് സൂചകങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളിൽ തിങ്കളാഴ്ച വ്യാപാര മുന്നേറ്റം.
തലക്കെട്ട് സൂചികകളിൽ എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 350 പോയിന്റ് അഥവാ ഒരു ശതമാനം ഉയർന്ന് 40,420 ലെവലിലെത്തി. നിഫ്റ്റി 50 സൂചിക 11,850 മാർക്കിലേക്കും നേട്ടമുണ്ടാക്കി. സെപ്റ്റംബർ പാദത്തിലെ ആരോഗ്യകരമായ പ്രവർത്തനഫലം പുറത്തുവിട്ടതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ മൂന്ന് ശതമാനം ഉയർന്നു. കൂടാതെ, ഒഎൻജിസി (4 ശതമാനം), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി (രണ്ട് ഓഹരികളും 2 ശതമാനം വീതം ഉയർന്നു) എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയവർ. റിലയൻസ് ഇൻഡസ്ട്രീസും രണ്ട് ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
undefined
നിഫ്റ്റി സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും മുന്നേറ്റം തുടരുകയാണ്. 1.3 ശതമാനം ഉയർന്ന് നിഫ്റ്റി ഫിനാൻഷ്യൽ സർവീസ് സൂചിക വിപണി നേട്ടങ്ങൾക്ക് നേതൃത്വം നൽകി.
വിശാലമായ വിപണിയിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ് കാപ്പ്, സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 0.4, 0.5 ശതമാനം ഉയർന്നു. എസിസി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയുൾപ്പെടെ 21 കമ്പനികൾ തങ്ങളുടെ ത്രൈമാസ വരുമാന റിപ്പോർട്ട് ഇന്ന് പുറത്തുവിടും.