Paytm| പ്രതീക്ഷയോടെ പണമെറിഞ്ഞ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി പേടിഎം ഓഹരികള്‍

By Web Team  |  First Published Nov 19, 2021, 6:45 PM IST

ഐപിഒക്ക് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരിമൂല്യം 1564 രൂപയിലേക്ക് ഇടിഞ്ഞു. ഇതോടെ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് വലിയ നഷ്ടം നേരിട്ടു.
 


ഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക് ഓഫറില്‍ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. ഒന്നാം ദിവസം തന്നെ പേടിഎം (Paytm) ഓഹരിമൂല്യം (Share value)  27.2ശതമാനം ഇടിഞ്ഞതാണ് നൂറുകണക്കിന് നിക്ഷേപകര്‍ക്ക്(Investors)  തിരിച്ചടിയായത്. ഐപിഒയുടെ ആദ്യ ദിവസത്തില്‍ തന്നെ ഉണ്ടായ നഷ്ടങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ നഷ്ടമാണ് പേടിഎം വഴി നിക്ഷേപകര്‍ക്ക് ഉണ്ടായത്.

നിക്ഷേപകര്‍ക്ക് 460 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. ഓഹരിക്ക് 2230 രൂപ നിരക്കില്‍ 18300 കോടി രൂപയാണ്  പേടിഎം സമാഹരിച്ചത്. 1830 കോടിരൂപയുടെ ഓഹരികള്‍ മാത്രമാണ് നീക്കി വെച്ചിരുന്നത്. കമ്പനിയുടെ നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് 10,000 കോടി രൂപ ഐപിഒയ്ക്ക് മുന്‍പ് തന്നെ പേടിഎം നേടിയിരുന്നു. അവശേഷിക്കുന്ന 8300 കോടി രൂപയാണ് ഫ്രഷ് ഇഷ്യുവിലൂടെ കമ്പനി സമാഹരിച്ചത്.

Latest Videos

undefined

ഐപിഒക്ക് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരിമൂല്യം 1564 രൂപയിലേക്ക് ഇടിഞ്ഞു. ഇതോടെ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് വലിയ നഷ്ടം നേരിട്ടു. ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമായി എടിഎം ഓഹരികള്‍ ചുരുങ്ങിയതോടെ നിക്ഷേപകരെല്ലാം കടുത്ത നിരാശയിലാണ്. മൂല്യം ഇടിഞ്ഞപ്പോള്‍ 460 കോടി രൂപയുടെ നഷ്ടം റീട്ടെയില്‍ ഇന്വെസ്റ്റേഴ്‌സിന് മാത്രം ഉണ്ടായി.

ഈയിടെ വിപണിയില്‍ പുതിയതായി രംഗപ്രവേശനം ചെയ്ത ഫിനോ പെയ്‌മെന്റ് ബാങ്ക് ഓഹരി മൂല്യം 577 രൂപയില്‍ നിന്ന് 450 രൂപയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. മറ്റൊരു കമ്പനിയായ കാര്‍ ട്രേഡ് ഓഹരിമൂല്യം ഐപിഒയില്‍ 1618 രൂപയായിരുന്നത് ഇപ്പോള്‍ 1050.40 രൂപയിലാണ് വിപണനം നടക്കുന്നത്.

അതേസമയം പിബി ഫിന്‍ടെക്, സൊമാറ്റോ, നൈക, നസാര ടെക്‌നോളജി എന്നിവയുടെ ഓഹരി മൂല്യം ഉയര്‍ന്നു നില്‍ക്കുന്നത്, ഐപിഒ വഴി ഓഹരി വാങ്ങിച്ച് റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ഐപിഒയ്ക്ക് പിന്നാലെ നഷ്ടം നേരിട്ട മറ്റ് കമ്പനികളിലെ ഓഹരികള്‍ വാങ്ങിയ നിക്ഷേപകര്‍ ഇത് ഹോള്‍ഡ്  ചെയ്യുന്നതാകും നല്ലത് എന്ന അനുമാനത്തിലാണ്.
 

tags
click me!