ഒരു ലക്ഷം രൂപ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ 53 ലക്ഷം ആയി മാറി: വൻ നേട്ടം കൊയ്ത് നിക്ഷേപകർ

By Web Team  |  First Published Aug 13, 2022, 3:25 PM IST

ഓഹരി വിപണി നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും ഇടമാണ്. കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നത് എന്നുണ്ടെങ്കിൽ നേട്ടം കൊയ്യാൻ ആകും


ഹരി വിപണി നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും ഇടമാണ്. കൃത്യമായ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നത് എന്നുണ്ടെങ്കിൽ നേട്ടം കൊയ്യാൻ ആകും എന്നത് ഉറപ്പ്. എന്നാൽ നേരെ തിരിച്ച് ആണെങ്കിലോ, കൈയ്യിലുള്ള കാശ് ഒറ്റയടിക്ക് നഷ്ടപ്പെടാനും മതി.

എക്സ്പ്രൊ ഇന്ത്യ ഓഹരികൾ അത്തരത്തിൽ നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടുപോയ ഒന്നാണ്. രണ്ടു വർഷം മുൻപ് വെറും 15 രൂപയായിരുന്നു ഈ ഓഹരിയുടെ വില. ഇന്നത് 795 രൂപയായി ഉയർന്നു. രണ്ടു വർഷത്തിനിടെ ഓഹരി വിലയിൽ ഉണ്ടായത് 5200 ശതമാനം വർധനവാണ്.

Latest Videos

undefined

Read also: രാജകുമാരിക്ക് വേണ്ടി മാത്രം; ഫോർഡ് നിർമ്മിച്ച ഈ കാർ ലേലത്തിന്

 ആറുമാസം മുൻപ് ഈ ഓഹരിയുടെ വില 700 രൂപയായിരുന്നു. ഈ വർഷം ആദ്യം 625 രൂപയായിരുന്നു വില. ആറു മാസത്തിനിടെ 13 ശതമാനവും ജനുവരിക്ക് ശേഷം 30 ശതമാനവും വളർച്ച നേടി. ഒരു വർഷം മുൻപ് 180 രൂപയും രണ്ടുവർഷം മുൻപ് 15 രൂപയും ആയിരുന്നു ഈ ഓഹരിയുടെ മൂല്യം.

 ആറു മാസം മുൻപ് ഒരു ലക്ഷം രൂപ ഈ കമ്പനിയിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇന്ന് അത് 1.13 ലക്ഷമായി ഉയർന്നു കാണും. ഈ വർഷം ആദ്യമാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചത് എങ്കിൽ, ഇന്നത് 1.3 ലക്ഷം ആയി ഉയർന്നേനെ. ഒരു വർഷം മുൻപാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചത് എന്നാണെങ്കിൽ ഇന്ന് അതിന്റെ മൂല്യം 4.4 ലക്ഷം രൂപ ആയേനെ. ഇതേ നിലയിൽ രണ്ടു വർഷം മുൻപാണ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഇരുന്നത് എന്നുണ്ടെങ്കിൽ, ഇന്നും ആ ഓഹരികൾ കൈവശം വെക്കുന്നുണ്ടെങ്കിൽ അതിന്റെ ഇന്നത്തെ മൂല്യം 53 ലക്ഷം രൂപയായി മാറിക്കഴിഞ്ഞിട്ടുണ്ട്. 

click me!