Stock Market Today : ആഴ്ചയുടെ ആദ്യദിനത്തില്‍ നേട്ടമുണ്ടാക്കി നിഫ്റ്റി

By Web Team  |  First Published Jan 10, 2022, 5:49 PM IST

ഐടി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, വൈദ്യുതി, പൊതുമേഖാ ബാങ്ക് എന്നിവയ്ക്കാണ് പ്രധാനമായും നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. സെന്‍സെക്‌സ് 650.98 പോയന്റ് ഉയര്‍ന്ന് 60,395.63ലും നിഫ്റ്റി 190.60 പോയന്റ് നേട്ടത്തില്‍ 18,003.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


18000ല്‍ തിരിച്ചെത്തി നിഫ്റ്റി (Nifty). ഇന്ത്യൻ വിപണികൾ മികച്ച പ്രകടനമാണ് വ്യാപാര ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് കാഴ്ച വച്ചത്. ഐടി (IT), ഓട്ടോ (Auto), ക്യാപിറ്റല്‍ ഗുഡ്‌സ് (Capital Goods), വൈദ്യുതി (Power), പൊതുമേഖാ ബാങ്ക് (PSU banks) എന്നിവയ്ക്കാണ് പ്രധാനമായും നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. സെന്‍സെക്‌സ് 650.98 പോയന്റ് ഉയര്‍ന്ന് 60,395.63ലും നിഫ്റ്റി 190.60 പോയന്റ് നേട്ടത്തില്‍ 18,003.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിക്ഷേപകര്‍ക്ക് വിവിധ കമ്പനികളുടെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്ന് തുടങ്ങിയത് വിപണിയിലും പ്രതിഫലിച്ചു. വായ്പാ മേഖലയില്‍ ഇനിയും നേട്ടമുണ്ടാകുമെന്ന നിരീക്ഷണം കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ബാങ്കുകള്‍ക്ക് സഹായകമായി. വിപ്രോ, നെസ് ലെ, ഡിവീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് നഷ്ടം നേരിടേണ്ടി വന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Latest Videos

click me!