ഓഹരികളിൽ 896 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. എന്നാൽ 2318 ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടു. 105 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായിട്ടില്ല
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്ന് തിരിച്ചടി. മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് ഇന്ന് നഷ്ടത്തിലേക്ക് വീണത്. നിഫ്റ്റി 17400 ന് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 773.11 പോയിന്റ് താഴേക്ക് പോയി. 1.31 ശതമാനം ഇടിഞ്ഞ സെൻസെക്സ് 58152.92 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ 231 പോയിന്റ് തിരിച്ചടിയുണ്ടായി. 1.31 ശതമാനം ഇടിഞ്ഞ ദേശീയ ഓഹരി സൂചിക 17374.80 പോയിന്റ് താഴേക്ക് പോയി.
undefined
ഓഹരികളിൽ 896 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. എന്നാൽ 2318 ഓഹരികൾ ഇന്ന് നഷ്ടം നേരിട്ടു. 105 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായിട്ടില്ല. ഗ്രാസിം ഇന്റസ്ട്രീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, യുപിഎൽ എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ട കമ്പനികൾ. അതേസമയം ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഇന്റസ്ഇന്റ് ബാങ്ക്, എൻടിപിസി, ടാറ്റ സ്റ്റീൽ, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്നുയർന്നു.
എല്ലാ മേഖലാ സൂചികകളിലും ഇന്ന് നഷ്ടമുണ്ടായി. ഐടി ഓഹരികളും റിയാൽറ്റി ഓഹരികളും രണ്ട് ശതമാനത്തോളം താഴേക്ക് പോയി. ബിഎസ്ഇ മിഡ്ക്യാപ് ഓഹരികളും സ്മോൾക്യാപ് ഓഹരികളും രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ടു.