Stock Market Today : മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് അവസാനം; സെൻസെക്സും നിഫ്റ്റിയും വീണ്ടും താഴേക്ക്

By Web Team  |  First Published Feb 3, 2022, 4:23 PM IST

സെൻസെക്സ് ഇന്ന് 770.31 പോയിന്റ് ഇടിഞ്ഞു. 1.29 ശതമാനമായിരുന്നു ഇടിവ്. 58788.02 ലാണ് സെൻസെക്സ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്


മുംബൈ: മൂന്ന് ദിവസം തുടർച്ചയായി മുന്നേറിയ ഇന്ത്യൻ ഓഹരി വിപണികളുടെ കുതിപ്പിന് ഇന്ന് വിരാമം. നിഫ്റ്റി 17600 ന് താഴേക്ക് പോയി. കാപിറ്റൽ ഗുഡ്സ്, റിയാൽറ്റി, ഐടി, ഓയിൽ ആന്റ് ഗ്യാസ് ഓഹരികളിൽ ഇന്നുണ്ടായ വിലയിടിവാണ് ഓഹരി സൂചികകളെ താഴേക്ക് വലിച്ചത്.

സെൻസെക്സ് ഇന്ന് 770.31 പോയിന്റ് ഇടിഞ്ഞു. 1.29 ശതമാനമായിരുന്നു ഇടിവ്. 58788.02 ലാണ് സെൻസെക്സ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

Latest Videos

undefined

നിഫ്റ്റി ഇന്ന് 17560.20 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 219.80 പോയിന്റാണ് ഓഹരി വിപണിയിൽ ഇന്ന് നിഫ്റ്റി നേരിട്ട ഇടിവ്. 1.24 ശതമാനം വരുമിത്.

ഇന്ന് നിഫ്റ്റിയിലെ 1663 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1602 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 81 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഡിവൈസ് ലാബ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികളാണ് ഇന്ന് തിരിച്ചടി നേരിട്ട പ്രമുഖ കമ്പനികൾ. എച്ച്ഡിഎഫ്സി, എൻടിപിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഗ്രാസിം ഇന്റസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ മുന്നേറി.,

ഓയിൽ ആന്റ് ഗ്യാസ്, ഐടി, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ് എന്നീ മേഖലകളിലെ ഓഹരികൾ ഇന്ന് ഒന്ന് മുതൽ രണ്ട് ശതമാനം വരെ പിന്നോട്ട് പോയി. ഓട്ടോ ഓഹരികൾ ഒഴികെ മറ്റെല്ലാ സെക്ടറുകളിലും ഇന്ന് ഇടിവുണ്ടായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സ്മോൾക്യാപ് സൂചികയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

click me!