നിഫ്റ്റി മിഡ് ക്യാപ്പ് 100 സൂചിക 1.84 ശതമാനവും നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചിക 1.15 ശതമാനവും ഉയർന്നു.
മുംബൈ: കൊവിഡ്-19 പകർച്ചവ്യാധി പ്രതിദിന രോഗബാധ നിരക്കിൽ നേരിയ കുറവുണ്ടായത് ഓഹരി വിപണിയിൽ വ്യാപാര നേട്ടത്തിന് ഇടയാക്കി. ബി എസ് ഇ സെൻസെക്സ് 848 പോയിൻറ് ഉയർന്നു, നിഫ്റ്റി 50 സൂചിക 14,900 പോയിന്റിന് മുകളിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 281,386 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തു, ഏപ്രിൽ 21 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന അവസ്ഥയാണിത്, മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയാണ്.
undefined
നിഫ്റ്റി ബാങ്ക് സൂചിക നാല് ശതമാനത്തിലധികം നേട്ടത്തോടെ നിഫ്റ്റിയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകി. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, മെറ്റൽ, പി എസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി സൂചികകളും 1.4-3.8 ശതമാനം വരെ ഉയർന്നു.
നിഫ്റ്റി മിഡ് ക്യാപ്പ് 100 സൂചിക 1.84 ശതമാനവും നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചിക 1.15 ശതമാനവും ഉയർന്നു.
നിഫ്റ്റിയിൽ, ഇൻഡസ് ഇൻഡ് ബാങ്ക് 7.5 ശതമാനം ഉയർന്ന് 958 രൂപയിലെത്തി വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിൽ ഏറ്റവും നേട്ടം കൊയ്ത ഓഹരി ഇൻഡസ് ഇൻഡ് ബാങ്കാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യുപിഎൽ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്ട്സ്, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമൻറ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും 2-6.6 ശതമാനം വരെ നേട്ടമുണ്ടാക്കി.
സിപ്ല, ഭാരതി എയർടെൽ, ലാർസൻ & ടൂബ്രോ, എസ് ബി ഐ ലൈഫ്, നെസ്‍ലെ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, സൺ ഫാർമ, മാരുതി സുസുക്കി, എൻടിപിസി എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona