ഫ്രാൻസിൽ നിന്നുള്ള ഫാഷൻ രംഗത്തെ അതികായൻ ബെർനാഡ് അർനോൾട്ട് ലോകത്തിലെ അതിസമ്പന്നരിൽ ഒന്നാമതെത്തി. 186.3 ബില്യൺ ഡോളറാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി. ഫോർബ്സിന്റെ റിയൽ ടൈം ബില്യണയേർസ് പട്ടിക പ്രകാരമാണിത്.
പാരീസ്: ഫ്രാൻസിൽ നിന്നുള്ള ഫാഷൻ രംഗത്തെ അതികായൻ ബെർനാഡ് അർനോൾട്ട് ലോകത്തിലെ അതിസമ്പന്നരിൽ ഒന്നാമതെത്തി. 186.3 ബില്യൺ ഡോളറാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി. ഫോർബ്സിന്റെ റിയൽ ടൈം ബില്യണയേർസ് പട്ടിക പ്രകാരമാണിത്. ആമസോണിന്റെ ജെഫ് ബെസോസിനേക്കാൾ 300 ദശലക്ഷം ഡോളറാണ് ബെർനാർഡിന് അധികമായുള്ളത്.
ജെഫ് ബെസോസിന്റെ ആസ്തി 186 ബില്യൺ ഡോളറാണ്. ടെസ്ല സിഇഒ ഇലോൺ മുസ്കാണ് മൂന്നാമത്. ഇദ്ദേഹത്തിന് 147.3 ബില്യൺ ഡോളറാണ് ആസ്തി.
undefined
72 വയസുകാരനാണ് അർനോൾട്ട്. 2020 മാർച്ച് മാസത്തിൽ ഇദ്ദേഹത്തിന്റെ ആസ്തി വെറും 76 ബില്യൺ ഡോളർ മാത്രമായിരുന്നു. അവിടെ നിന്നാണ് 186.3 ബില്യൺ ഡോളറിലേക്ക് അദ്ദേഹം വളർന്നത്. 14 മാസം കൊണ്ട് 110 ബില്യൺ ഡോളറാണ് വർധിച്ചത്. മഹാമാരിക്കാലത്ത് അദ്ദേഹത്തിന്റെ ലൂയിസ് വ്യുട്ടൺ മൊയറ്റ് ഹെന്നെസി കമ്പനി വൻ വളർച്ചയാണ് നേടിയത്.
ഫെന്റി, ക്രിസ്റ്റ്യൻ ഡിയോർ, ഗിവെൻഷി തുടങ്ങിയ ഉപബ്രാന്റുകളും പ്രധാന കമ്പനിക്ക് കീഴിലുണ്ട്. തിങ്കളാഴ്ച ഇവരുടെ ഓഹരികൾ 0.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ വിപണി മൂലധനം 320 ബില്യൺ ഡോളറിലേക്ക് എത്തി. അർനോൾട്ടിന്റെ വ്യക്തിഗത ആസ്തിയിൽ 600 ദശലക്ഷം ഡോളറിന്റെ വർധനവും ഇന്ന് രേഖപ്പെടുത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona