ഒരു ലക്ഷം 45 ലക്ഷമായത് 15 മാസം കൊണ്ട്; കാത്തിരുന്നവർക്ക് കൈനിറയെ പണം

By Web Team  |  First Published Jan 5, 2022, 1:51 PM IST

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ, എക്സ്പ്രോ ഇന്ത്യയുടെ ഓഹരി വില ഏകദേശം ₹897 ൽ നിന്ന് ₹941.50 ആയി ഉയർന്നു. അഞ്ച് ശതമാനമാണ് വർധന


മുംബൈ: കോവിഡിന് ശേഷമുള്ള ഓഹരി വിപണിയുടെ പ്രവർത്തനത്തിൽ ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ നിരവധി മൾടിബാഗർ സ്റ്റോക്കുകളാണ് ഉണ്ടായത്. അതിനാൽ തന്നെ 2021 ൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ധാരാളം ഓഹരികൾ തുച്ഛമായ വിലയിൽ നിന്ന് കുതിച്ചുയരുന്നത് കാണാനായി. അത്തരത്തിലൊന്നാണ് എക്സ്പ്രോ ഇന്ത്യയുടെ ഓഹരികൾ. 2020 ഒക്ടോബറിൽ നിന്ന് 2022 ലേക്കെത്തുമ്പോൾ ഈ ഓഹരി വില 21.15 രൂപയിൽ നിന്ന് 941.50 രൂപയായാണ് വർധിച്ചത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ, എക്സ്പ്രോ ഇന്ത്യയുടെ ഓഹരി വില ഏകദേശം ₹897 ൽ നിന്ന് ₹941.50 ആയി ഉയർന്നു. അഞ്ച് ശതമാനമാണ് വർധന. കഴിഞ്ഞ ആറ് മാസങ്ങളിൽ, ഈ മൾട്ടിബാഗർ സ്റ്റോക്ക് ഏകദേശം 175 രൂപയിൽ നിന്ന് 941.50 രൂപയായി. 450 ശതമാനത്തോളമാണ് വളർച്ച. കഴിഞ്ഞ ഒരു വർഷത്തിൽ വെരും 35 രൂപയിൽ നിന്നാണ് ഓഹരി വില കുതിച്ചുയർന്ന് 941.50 രൂപയായത്. ഈ കാലയളവിൽ 2560 ശതമാനമാണ് ഓഹരി വിലയിലെ വളർച്ച. അതുപോലെ 15 മാസങ്ങത്തിനുള്ളിൽ ഓഹരി വില 21.15 രൂപയിൽ നിന്ന് 941.50 രൂപയായി. ഇതോടെ ഓഹരി ഉടമകൾക്ക് ഏകദേശം 4350 ശതമാനം റിട്ടേൺ ലഭിച്ചു.

Latest Videos

undefined

എക്‌സ്‌പ്രോ ഇന്ത്യയുടെ ഓഹരി വിലയുടെ ഈ ചരിത്രം വിശകലനം ചെയ്യുമ്പോൾ, ഒരു മാസം മുൻപ് ഒരു ലക്ഷം രൂപയ്ക്ക് ഈ ഓഹരി വാങ്ങി സൂക്ഷിച്ചവർക്ക് ഇന്നത്തെ മൂല്യം 1.05 ലക്ഷമായി മാറിക്കാണും. ആറ് മാസം മുമ്പ് ഈ മൾട്ടിബാഗർ സ്റ്റോക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയും നാളിതുവരെ അത് വിറ്റൊഴിക്കാതെ സൂക്ഷിക്കുകയും ചെയ്ത നിക്ഷേപകന്റെ ഇന്നത്തെ ആസ്തി 5.50 ലക്ഷമായി മാറുമായിരുന്നു. ഒരു വർഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകന്റെ ഇന്നത്തെ ഓഹരി മൂല്യം 26.60 ലക്ഷം രൂപയും 15 മാസം മുൻപ് ഒരു ലക്ഷം നിക്ഷേപിച്ച നിക്ഷേപകന്റെ പക്കലുള്ള ഓഹരിയുടെ ഇന്നത്തെ മൂല്യം 44.5 ലക്ഷവുമായി മാറിയിട്ടുണ്ടാകും.

ഈ 15 മാസ കാലയളവിൽ എൻഎസ്ഇ നിഫ്റ്റി 11417 പോയിന്റിൽ നിന്ന് 17354 ലെവലിലേക്ക് ഉയർന്നു. ഏകദേശം 52 ശതമാനമാണ് വളർച്ച. സെൻസെക്സ് 38697 ൽ നിന്ന് 58254 ലെവലിലേക്ക് ഉയർന്നു. ഏകദേശം 50.50 ശതമാനം വളർച്ച. ഈ കാലയളവിൽ പ്രധാന ബെഞ്ച്മാർക്ക് സൂചികകളേക്കാൾ കൂടുതൽ മുന്നേറിയതിനാൽ 2021 ലെ ആൽഫ സ്റ്റോക്കുകളിൽ ഒന്നാണ് എക്സ്പ്രോ ഇന്ത്യ ഓഹരികൾ.
 

click me!